ഹരിപ്പാട്: കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു
ഹരിപ്പാട്: ആലപ്പുഴ കരുവാറ്റയില്‍ ബൈക്കും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ മൂന്ന് യുവാക്കള്‍ മരിച്ചു. തകഴി കുന്നത്തേല്‍ സ്വദേശികളായ മുഹമ്മദ് സാബിത്, അനസ്, നൗഷാദ് എന്നിവരാണ് മരിച്ചത്.
യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കാറിലിടിയ്ക്കുകയായിരുന്നു. രണ്ട് പേര്‍ സംഭവസ്ഥലത്തുവെച്ചും ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമായിരുന്നു മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയ്ക്കായിരുന്നു അപകടം.

അമിത വേഗമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.












Click it and Unblock the Notifications