ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചു; സംഭവം എറണാകുളത്ത്
കൊച്ചി: കലൂരിലെ വനിത ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി ആൺകുഞ്ഞിന് ജൻമം നൽകി. കൊല്ലം സ്വദേശിയായ യുവതിയാണ് ഇന്ന് പുലർച്ചയോടെ പ്രസവിച്ചത്. അമ്മയേയും കുഞ്ഞിനേയും അടുത്തുളള ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
ഒപ്പം താമസിച്ചിരുന്ന മറ്റു പെൺകുട്ടികളാണ് യുവതി പ്രസവിച്ച വിവരം പോലീസിനെ അറിയിച്ചത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി. ഇവർ ഗർഭിണിയാണെന്ന വിവരം ഹോസ്റ്റലിലെ മറ്റുള്ളവർക്ക് അറിയുമായിരുന്നില്ല. യുവതിയുടെ അനാരോഗ്യം ശ്രദ്ധയില്‍പെട്ട സുഹൃത്തുക്കള്‍ കാര്യം അന്വേഷിച്ചെങ്കിലും ആരോഗ്യപ്രശ്നങ്ങൾ എന്നാണ് യുവതി അറിയിച്ചത്.

ഞായറാഴ്ച രാവിലെ ശുചിമുറിയിൽ പോയ യുവതി ഏറെ നേരമായിട്ടും പുറത്തുവരാതിരുന്നതോടെയാണ് മറ്റുള്ളവർ പോയി നോക്കിയത്. ഈ സമയം ശുചിമുറിയിൽ നിന്നും ശബ്ദം കേട്ടു. ഇതോടെ എല്ലാവരും ചേർന്ന് മുറിയുടെ വാതിൽ ബലമായി തള്ളി തുറന്നപ്പോഴാണ് യുവതിയെ പ്രസവിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ ഹോസ്റ്റൽ ജീവനക്കാർ എറണാകുളം നോർത്ത് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
ഉടൻ തന്നെ പോലീസ് എത്തി അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ബന്ധുക്കളേയും വിവരം അറിയിച്ചു. ഇവർ ആശുപത്രിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. കാമുകനില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്നാണ് യുവതി പോലീസിനെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കാമുകന്റെ വീട്ടുകാരെയും വിളിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications