കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്: കേരളത്തില്‍ യുവ ഗര്‍ജനം, പഞ്ചായത്തുകളില്‍ തരംഗമായ ഭരണ സാരഥികള്‍ ഇവര്‍!!

Google Oneindia Malayalam News

കോഴിക്കോട്: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത്തവണ യുവ സ്ത്രീകളുടെ ഗര്‍ജനം മുഴങ്ങിയ വര്‍ഷമാണ്. നാല് സ്ത്രീകളാണ് ഇത്തവണ കുറഞ്ഞ പ്രായത്തില്‍ ഭരണ സാരഥ്യം ഏറ്റെടുത്തിരിക്കുന്നത്. കോഴിക്കോട്ടെ ഒളവണ്ണ പഞ്ചായത്തിലെ പ്രസിഡന്റാണ് ശാരുതി. 22 വയസ് മാത്രം പ്രായമുള്ള ശാരുതി സിപിഎമ്മിന്റെ യുവനേതാവാണ്. ബൈക്കിലെത്തി വോട്ട് ചോദിച്ച ശാരുതി വാര്‍ഡില്‍ തരംഗമായിരുന്നു. എല്‍എല്‍ബി അവസാന വര്‍ഷ പരീക്ഷ എഴുതിയതിന് അടുത്ത ദിവസമാണ് ശാരുതി പ്രസിഡന്റ് സ്ഥാനത്തെത്തിയത്.

1

സിപിഎമ്മാണ് ഇത്തവണ യുവ നേതാക്കളെ കൊണ്ട് തരംഗമുണ്ടാക്കിയത്. തിരുവനന്തപുരത്ത് മേയറായി ആര്യ രാജേന്ദ്രന്‍ വന്നതാണ് മറ്റൊരു ചടുലമായ നീക്കം. രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യം. ഇത് മാറ്റത്തിന്റെ തുടക്കമാണെന്ന് ശാരുതി പറയുന്നു. ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂര്‍ വാര്‍ഡില്‍ നിന്നാണ് ശാരുതി വിജയിച്ചത്. ശാരുതിയുടെ അമ്മ റജീന സിപിഎമ്മിന്റെ ഇരിങ്ങല്ലൂര്‍ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ഇരിങ്ങല്ലൂരില്‍ റേഷന്‍ കട ഉടമയ്ക്ക് കൊവിഡ് ബാധിച്ചപ്പോള്‍, ആ കട ഏറ്റെടുത്ത് നടത്തിയാണ് ശാരുതി വലിയ നേതാവായത്. നിലവില്‍ സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐയുടെ ജോയിന്റ് സെക്രട്ടറിയുമാണ്.

പത്തനംതിട്ടയിലെ അരുവാപ്പുലം പഞ്ചായത്തിലെ പഞ്ചായത്ത് പ്രസിഡന്റായ രേഷ്മ മരിയം റോയിയാണ് മറ്റൊരു കരുത്തുറ്റ നേതാവ്. വെറും 21 വയസ്സ് മാത്രമാണ് പ്രായ.ം ഊട്ടുപാറ പഞ്ചായത്തില്‍ നിന്നാണ് അവരുടെ വിജയം. നിലവില്‍ സിപിഎം ഊട്ടുപാറ ബ്രാഞ്ചിലെ അംഗമാണ്. 20 വര്‍ഷത്തിന് ശേഷമാണ് എല്‍ഡിഎഫ് ഇവിടെ അധികാരത്തില്‍ വരുന്നത്. ബിസിനസ് സ്റ്റഡീസില്‍ ബിരുദധാരിയാണ് രേഷ്മ. ഇത്രയും വലിയ പദവികള്‍ യുവ നേതാക്കള്‍ക്ക് നല്‍കുന്നത് വലിയൊരു മാറ്റമാണെന്ന് രേഷ്മ പറയുന്നു.

മറ്റൊരാള്‍ രാധിക മാധവനാണ്. ഇവര്‍ മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റാണ്. വെറും 23 വയസ്സ് പ്രായം. വിക്ടോറിയ കോളേജിലെ മലയാളം പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥിയാണ് അവര്‍. ആനക്കല്ല് ആദിവാസി സ്‌കൂളില്‍ അധ്യാപികയായിരുന്നു രാധിക. കോളേജ് കാലം മുതല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകയാണ് അവര്‍. വയനാട്ടിലെ പൊഴുതന പഞ്ചായത്തില്‍ അനസ് റോസ്‌ന സ്‌റ്റെഫിയാണ് മറ്റൊരാള്‍. 23ാം വയസ്സിലാണ് അവര്‍ പഞ്ചായത്ത് പ്രസിഡന്റായത്. അവര്‍ ഇപ്പോള്‍ വിദൂര വിദ്യാഭ്യാസത്തിലൂടെ പിജി ചെയ്ത് കൊണ്ടിരിക്കുകയാണ്. വനിതാ സീറ്റില്‍ നിന്നല്ല അവര്‍ ജയിച്ചത്. അത് ജയത്തിന്റെ മധുരം ഇരട്ടിയാക്കുന്നു.

English summary
young womens who will rule local bodies in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X