Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇഷ്ടികയില്‍ വിസ്മയം തീര്‍ത്ത് ഉണ്ണികൃഷ്ണന്‍ ബിനാലെയില്‍

കൊച്ചി: ചിലരുടെ കലാവിരുത് അവിസ്മരണീയമാണ്. ഏതൊരു വസ്തുവിലും അവര്‍ ഒരു പ്രത്യേക സൗന്ദര്യം കാണും. എന്നാല്‍ ബിനാലെയില്‍ ഇഷ്ടികകളില്‍ തന്റെ കലാവിരുത് കോറിയിട്ടു കലാസ്വാദകരെ ആകര്‍ഷിക്കുകയാണ് യുവ കലാകരനായ സി. ഉണ്ണികൃഷ്ണന്‍. ഇഷ്ടികയിലും മനോഹരങ്ങളായ ചിത്രങ്ങള്‍ വിരിയിക്കാം എന്നു തെളിയിച്ചിരിക്കുകയാണ് പാലക്കാട് ജില്ലയിലെ ഈ പേഴുമ്പാറ സ്വദേശി.ഒരേ ആസ്വാദകനും അവരുടെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് വിശകലനം ചെയ്യാന്‍കഴിയും വിധമാണ് ഇഷ്ടികകളില്‍ ചെറുചിത്രങ്ങള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന്ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ബിനാലെയില്‍ പങ്കെടുക്കുന്ന കലാകാരന്മാരില്‍ പ്രായം കുറഞ്ഞ വ്യക്തിയാണ് ഉണ്ണികൃഷ്ണന്‍ .

unnikrishanancpic2

കൊച്ചി ബിനാലെയില്‍ എത്തിയ ഉണ്ണികൃഷ്ണനെ 12ാമത് ഷാര്‍ജ ബിനാലെയില്‍ പങ്കെടുക്കുന്നിനുള്ള അവസരം കൂടി തേടി എത്തിയിരിക്കുകയാണ്. ഗള്‍ഫ് എമിറേറ്റ് ആയ ഷാര്‍ജയില്‍ മാര്‍ച്ച് 25 ന് ആരംഭിക്കുന്ന മൂന്നു മാസത്തെ പ്രദര്‍ശനമാണത്. അടുത്തിടെ ബിനാലെ സന്ദര്‍ശിക്കാനെത്തിയ ഇതിന്റെ ക്യൂറേറ്റര്‍ യൂങ്ങി ജൂവിന് ഉണ്ണികൃഷ്ണന്റെ സൃഷ്ടി ഇഷ്ടമായതാണ് അവസരത്തിനു നിമിത്തമായത്.തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ഉണ്ണികൃഷ്ണന്റെ കലാവൈഭവം ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരിയും ക്യൂറേറ്റര്‍ ജിനീഷ് കല്ലാട്ടും നേരിട്ട് മനസ്സിലാക്കിയിരുന്നു. അതിനു ശേഷമാണ് 108 ദിവസത്തെ ബിനാലെക്കായി ഉണ്ണികൃഷ്ണനു ക്ഷണം ലഭിച്ചത്. തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച കലാ പ്രദര്‍ശനത്തില്‍ ഓര്‍മ ചിത്രം കൊത്തിയെടുത്തതു പോലെ ഇഷ്ടികകളില്‍ കൈ കൊണ്ട് ഉണ്ണികൃഷ്ണന്‍ വരച്ച ചിത്രങ്ങളുടെ ചുമര്‍ ഗ്യാലറിയുടെ മധ്യത്തായി പ്രദര്‍ശിപ്പിച്ചിരുന്നു.

unnikrishanancpic1


ഇഷ്ടികകളില്‍ തീര്‍ക്കുന്ന ഓരോ ചിത്രവും വ്യത്യസ്തങ്ങളായ വിശാല കാഴ്ചപ്പാടാണ് നമുക്ക് സമ്മാനിക്കുന്നത്. ആ കലാ സൃഷ്ടിയാണ് ഉണ്ണികൃഷ്ണനെ ബിനാലെയുടെ രണ്ടാം പതിപ്പില്‍ ഉള്‍പ്പെടുത്തുന്നതിന് പ്രേരകമായതെന്ന് കൊച്ചി മുസ്സിരിസ് ബിനാലെ ക്യുറേറ്റര്‍ ജിതീഷ് കല്ലാട്ട് പറഞ്ഞു. ഉണ്ണികൃഷ്ണനെ ഷാര്‍ജ ബിനാലെയ്ക്കായി യൂങ്ങി ജൂ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും ഷാര്‍ജ ബിനാലെയ്ക്കായുള്ള കാറ്റലോഗില്‍ ഉണ്ണികൃഷ്ണനെക്കുറിച്ച് കുറിപ്പ് എഴുതുന്ന ജിതീഷ് പറഞ്ഞു.കലാകാരന്‍ എന്ന നിലയില്‍ ആകര്‍ഷകമായ മാധ്യമമാണ് ഉണ്ണികൃഷ്ണന്‍ തിരഞ്ഞെടുത്തിരിക്കുന്നതെന്നും പുതിയ സങ്കേതം കണ്ടെത്തുന്നതിനുള്ള തീക്ഷ്ണതയും ചുറ്റിലുമുള്ള ആചാരങ്ങളേയും ജീവിതങ്ങളേയും കലയിലേക്ക് സന്നിവേശിപ്പിക്കുന്നതിനുള്ള മികവുമാണ് ഉണ്ണികൃഷ്ണനെ മറ്റു കലാകാരില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നതെന്നും് ബോസ് കൃഷ്ണമാചാരി പറഞ്ഞു. രാജ്യാന്തര പ്രശസ്തരായ കലാകാരന്‍മാര്‍ക്കൊപ്പം ബിനാലെയില്‍ തന്റെ കലാസൃഷ്ടിയും പ്രദര്‍ശിപ്പിക്കാനായതില്‍ സന്തോഷമുണ്ടെന്നും ബിനാലെയില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്ലായിരുന്നുവെന്നനും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കോളേജിലെ പഠനകാലത്ത് താന്‍ ചെയ്തിരുന്നതിന്റെ അനുബന്ധ സൃഷ്ടികളാണ് സിഎസ്‌ഐ ബംഗ്ലാവില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വ്യത്യസ്ത ചിത്രങ്ങള്‍ കോറിയിട്ട മുന്നൂറിലധികം ഇഷ്ടികകള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു ചുമരാണിത്. നമുക്ക് ചുറ്റും കാണുന്ന വസ്തുക്കളുടെ ചിത്രങ്ങളാണ് അവയോരോന്നും.

unnikrishanancpic3


പര്‍ദ്ദ ധരിച്ച സ്ത്രീ,പല്ലിയുടെ യഥാര്‍ത്ഥ അസ്ഥി പഞ്ജരം, തേങ്ങ ഉണക്കുന്നത്, മുല്ല മൊട്ടുകളില്‍ തുടങ്ങി പാത്രങ്ങള്‍, ചത്ത ഈച്ചയെ വലിച്ചിഴച്ചു കൊണ്ടു പോകുന്ന ഉറുമ്പ് തുടങ്ങിയ ചിത്രങ്ങളാണ് ഇഷ്ടികകളില്‍ ആലേഖനം ചെയ്തിട്ടുള്ളത്.പേരിടാത്ത ഈ വിന്യാസം പ്രാദേശിക ചരിത്രത്തിന്റേയും പഴങ്കഥകളുടേയും ഡയറിയാണ്. എണ്ണകളും അക്രീലിക്കും ഉപയോഗിച്ചാണ് ഇവയെല്ലാം വരച്ചിരിക്കുന്നത്. ചുറ്റിലും കാണുന്നവരുമായി സംസാരിച്ചപ്പോള്‍ കേട്ട കാര്യങ്ങളെ അടിസ്ഥാനമാക്കിയ സൃഷ്ടികളുമാണ് കലാകാരന്‍ ബിനാലെയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഇഷ്ടികകള്‍ ഓരോന്നും തനിക്ക് വിശാലമായ കാന്‍വാസുകളാണ്. ഇവയുടെ പരുപരുക്കന്‍ പ്രകൃതവും ഘടനയും തനിക്ക് ഇഷ്ടമാണെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ബിനാലെക്കായി ഇഷ്ടികയില്‍ കൊത്തിയെടുത്ത പ്രത്യേക സൃഷ്ടികളും രൂപപ്പെടുത്തിയിട്ടുണ്ട്. കലാവിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഒരു ചിത്ര പുസ്തകത്തില്‍ വരയ്ക്കുന്നതുപോലെ തന്റെ വീടിന്റെ കളിമണ്‍ ചുമരില്‍ ചിത്രങ്ങള്‍ വരച്ചു തുടങ്ങിയ ഉണ്ണികൃഷ്ണന്‍ ഓരോ ദിവസവും ഒരു ചിത്രം വീതം പൂര്‍ത്തിയാക്കുമായിരുന്നു. ദിവസ വേതനക്കാരായ മാതാപിതാക്കള്‍ക്ക് ഇത്തരം കലയെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. തങ്ങളെ സാമ്പത്തികമായി പിന്‍താങ്ങുന്ന തരത്തില്‍ ജോലി സാധ്യതയുള്ള എന്തെങ്കിലും മകന്‍ പഠിക്കണമെന്നതായിരുന്നു അവരുടെ ആഗ്രഹം.കലാധ്യാപികയുടെ പ്രോത്സാഹനമാണ് ഉണ്ണികൃഷ്ണനെ കലയിലേയ്ക്ക് നയിച്ചത്. തുടര്‍ന്ന് ചെന്നൈയില്‍ നടന്ന പ്രദര്‍ശനത്തിനു പങ്കെടുക്കുന്നതിനും അവസരം ലഭിച്ചു. ഇഷ്ടികയില്‍ വരച്ച ചിത്രങ്ങളുടെ ദൃശ്യങ്ങളും ഇദ്ദേഹം പകര്‍ത്തിയെടുത്തിട്ടുണ്ട്. ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ തന്റെ അമ്മയുടേയും സഹോദരിയുടേയും സംഭാഷണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തന്റെ സൃഷ്ടികളുടെ പശ്ചാത്തലവും വ്യക്തിഗത അംശവും കരുത്തുറ്റതാണെന്ന് നെന്‍മാറയ്ക്കടുത്തുള്ള നാട്ടിന്‍ പുറത്തിന്റെ നന്‍മകളുള്ള തന്റെ സ്വദേശത്തെ ഓര്‍ത്തെടുത്ത് കലാകാരന്‍ പറഞ്ഞു. ആയതിനാലാണ് പ്രാദേശിക സ്വഭാവമുള്‍ക്കൊള്ളുന്ന കഥകള്‍ കലാസൃഷ്ടിയിലൂടെ കാണാനാകുന്നത്. വെളിച്ചപ്പാടായിരുന്ന അമ്മായി പറഞ്ഞു തന്ന കെട്ടുകഥകളും അന്ധവിശ്വാസങ്ങളുമെല്ലാം തന്റെ സൃഷ്ടികളില്‍ പ്രമേയങ്ങളായി കടന്നുവന്നിട്ടുണ്ടെന്നും സംസാരിക്കാന്‍ ആരുമില്ലെന്ന തോന്നലുണ്ടാകുമ്പോള്‍ അതില്‍ നിന്നു രക്ഷ നേടുന്നതിനാണ് ചിത്രങ്ങള്‍ വരച്ചു തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+