കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെട്ടണിഗെയില്‍ യുവാവും 17കാരിയും കാട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍; പൊലീസ് അന്വേഷണം തുടങ്ങി

  • By Desk
Google Oneindia Malayalam News

ആദൂര്‍: ബെള്ളൂര്‍ നെട്ടണിഗെയില്‍ യുവാവിനേയും 17കാരിയേയും കാട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബെള്ളൂര്‍ നെട്ടണിഗെ ഇന്ദുമൂലയിലെ ഇക്കപ്പബ-ലീലാവതി ദമ്പതികളുടെ മകന്‍ പുരുഷോത്തമ(20), ബെള്ളൂര്‍ കൈമലെലെ പെര്‍വത്തോടിയിലെ ചെനിയപ്പ-കമല ദമ്പതികളുടെ മകള്‍ മല്ലിക (17) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

death
girl

ഇരുവരേയും ഇന്നലെ ഉച്ചമുതല്‍ കാണാതായിരുന്നു. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിനിടെയാണ് രണ്ടുപേരേയും നെട്ടണിഗെയിലെ കാട്ടിനുള്ളിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

തുടര്‍ന്ന് ബന്ധുക്കള്‍ ആദൂര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മരണകാരണം വ്യക്തമല്ല. മല്ലിക ടൈലറിങ് പഠിച്ചുവരികയായിരുന്നു. പുരുഷോത്തമ കൂലിപ്പണിയെടുക്കുകയാണ്.. രവി, ഹരീഷ എന്നിവര്‍ പുരുഷോത്തമന്റെ സഹോദരങ്ങളാണ്. സുഹാസിനി മല്ലികയുടെ സഹോദരിയാണ്.

English summary
youth and 17 year old girl found dead in forest,police start investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X