കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന്റെ ഫോട്ടോ: 'മാധ്യമപ്രവര്‍ത്തകര്‍'ക്ക് മര്‍ദനം, കൂടെ പോലീസും

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
പാര്‍ക്കിന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചു: യുവാക്കള്‍ക്ക് മര്‍ദനം

കോഴിക്കോട്: സിപിഎം സ്വതന്ത്ര എംഎല്‍എ പിവി അന്‍വറിന്റെ കക്കാടംപൊയിലിലെ വിവാദ പാര്‍ക്കിന്റെ ഫോട്ടോ പകര്‍ത്താന്‍ ശ്രമിച്ചെന്നാരോപിച്ച് യുവാക്കള്‍ക്ക് മര്‍ദനം. പാര്‍ക്കിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ എന്നാരോപിച്ചാണ് നാല് പേരെ ക്രൂരമായി മര്‍ദിച്ചത്.

നാട്ടുകാര്‍ക്ക് പുറമെ പോലീസുകാരും മര്‍ദ്ദിച്ചെന്ന് ആരോപണമുണ്ട്. പരിക്കേറ്റ നാലു പേരെയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കൊടിയത്തൂര്‍ സ്വദേശികളായ ഷെറിന്‍, അല്‍ത്താഫ്, സഹദ്, ജസീം എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

Park

പാര്‍ക്കിന് മുന്നിലെ റോഡില്‍ നില്‍ക്കുമ്പോള്‍ ഒരുകൂട്ടം ആളുകള്‍ വന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് യുവാക്കള്‍ പറഞ്ഞു. പോലീസിനോട് രക്ഷിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവരും അക്രമികള്‍ക്ക് അനുകൂലമായാണ് സംസാരിച്ചതത്രെ. നാലു പേരെയും പോലീസുകാര്‍ മുട്ടുകുത്തിച്ച് നിര്‍ത്തിയെന്നും ആക്ഷേപമുണ്ട്.

പാര്‍ക്കിന് പുറത്തുള്ള സംഭവത്തില്‍ ബന്ധമില്ലെന്നാണ് എംഎല്‍എയുമായി അടുപ്പമുള്ളവരുടെ നിലപാട്. വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിച്ചത് പരിസ്ഥിതി ദുര്‍ബല പ്രദേശത്താണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിയമസഭയില്‍ വിഷയം ചര്‍ച്ചയാകുകയും അന്‍വര്‍ എംഎല്‍എ വിശദീകരണം നല്‍കുകയും ചെയ്തിരുന്നു.

അപകട സാധ്യത ഏറെയുള്ള പ്രദേശമാണ് കക്കാടംപൊയില്‍. അപകട സാധ്യതയെ കുറിച്ച് ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതാണ്. ഇത്തരം പ്രദേശങ്ങളില്‍ മഴക്കുഴി പോലും പാടില്ല. ഈ നിര്‍ദേശം ലംഘിച്ചാണ് മലകളുടെ വശങ്ങള്‍ ഇടിച്ചു പാര്‍ക്ക് നിര്‍മിച്ചത് എന്നാണ് ആരോപണം.

English summary
Youth allegedly beatenup infront of PV Anwar MLA's park
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X