Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം: രണ്ടര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കഠിനംകുളം പീറ്റർ ഹൗസിൽ ഡോമിനിക് എന്ന ഡോമിനെയാണ് (22) സിറ്റി ഷാഡോ പൊലീസ് പിടികൂടിയത്. കഴക്കൂട്ടം സൈബർ സിറ്റി പൊലീസ് അറസ്റ്റു രേഖപ്പെടുത്തി.
സൈബർ സിറ്റി കേന്ദ്രീകരിച്ച് വ്യാപകമായി മയക്കുമരുന്ന് ഉപയോഗം നടക്കുന്നെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്.

Dominic

ടെക്‌നോപാർക്ക്, തീരദേശ മേഖലയിലെ സ്‌കൂൾ വിദ്യാർത്ഥികൾകും, കടൽ ജോലിക്കാർ തുടങ്ങിയവർക്ക് കഞ്ചാവ് വിൽക്കാറുണ്ടെന്ന് ഡോം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് കുറഞ്ഞ നിരക്കിൽ കഞ്ചാവ് വാങ്ങി കൂടിയ വിലയ്‌ക്ക് വിൽക്കുന്നതാണ് ഇയാളുടെ രീതി. കൂടുതൽ കഞ്ചാവ് വിൽപ്പനക്കാരെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചെന്നും ഇവർ ഉടൻ പിടിയിലാകുമെന്നും സിറ്റി പൊലീസ് കമ്മീഷണർ പി പ്രകാശ് അറിയിച്ചു

ഡി.സി.പി ജയദേവ്, കൺട്രോൾ റൂം അസി. കമ്മീഷണർ സുരേഷ് കുമാർ. വി, കഴക്കൂട്ടം സി.ഐ അജയകുമാർ, എസ്.ഐ സുധീഷ്‌കുമാർ, ഷാഡോ എ.എസ്.ഐ അരുൺകുമാർ, യശോധരൻ, സിറ്റിഷാഡോ ടീമംഗങ്ങൾ എന്നിവർ അറസ്റ്റിനും അന്വേഷണത്തിനും നേതൃത്വം നൽകി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+