മയക്ക് മരുന്ന് കൈവശം വെച്ച കേസിൽ യുവാവിന് കഠിന തടവും,പിഴയും ശിക്ഷ
വടകര: ബൈക്കിൽ മയക്ക് മരുന്ന് കടത്തുന്നതിനിടയിൽ അറസ്റ്റിലായ പ്രതിയ്ക്ക് കഠിന തടവും,പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ 40 ദിവസം കൂടി കഠിന തടവ് അനുഭവിക്കണം.തലശ്ശേരി മലയാട്ട് അറഫാത്തിനെയാണ്(34)വടകര എൻ.ഡി.പി.എസ് ജഡ്ജ് എം.വി.രാജകുമാര ശിക്ഷിച്ചത്.
പതിനഞ്ച് മാസം കഠിന തടവും,7000 രൂപ പിഴയുമാണ് ശിക്ഷ.2014 മെയ് 22നാണ് കേസിനാസ്പദമായ സംഭവം.

പ്രതി സഞ്ചരിച്ച കെ.എൽ.13.എൽ-9552 ബൈക്കിൽ നിന്നും തലശ്ശേരി വീനസ് ജംഗ്‌ഷനിൽ വെച്ച് മൂന്ന് സ്ട്രിപ്പ് സ്പാമോ പ്ലോക്സിഗോൺ 52 ഗുളികകളും,2 സ്ട്രിപ്പ് സ്പാസ്മ പ്രൊവിൻസ് 48 ഗുളികകളും,രണ്ട് ഗ്രാം ബ്രൗൺ ഷുഗറും പിടികൂടിയ കേസ്സിലാണ് ശിക്ഷ.












Click it and Unblock the Notifications