വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ബ്രൗൺഷുഗർ വിൽപ്പന; യുവാവ് പിടിയിൽ!
വടകര : വില്പനയ്ക്കായി എത്തിച്ച ബ്രൗണ്‍ഷുഗറുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കണ്ണൂര്‍ മുഴുപ്പിലങ്ങാട് ബീച്ചില്‍ വയലില്‍ ഹൗസില്‍ ഖാസിം(31)നെയാണ് വടകര എക്സൈസ് ഇന്‍സ്പെക്ടര്‍ പിഎം അനില്‍കുമാറും സംഘവും പിടികൂടിയത്. ഇയാളുടെ കയ്യില്‍ നിന്നും 5.76 ഗ്രാം ബ്രൗണ്‍ഷുഗര്‍ പിടിച്ചെടുത്തു.
വെള്ളിയാഴ്ച വൈകീട്ട് ദേശീയപാതയില്‍ കൈനാട്ടിയില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ബൈക്കിലെത്തിയ പ്രതിയെ പിടികൂടിയത്. ഇയാള്‍ ഓടിച്ചിരുന്ന കെ.എല്‍.58 എസ് 9574 പള്‍സര്‍ ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു. പ്രതിയായ ഖാസിം മുമ്പും ബ്രൗണ്ഷുഗറമായി പിടിക്കപ്പെട്ട കേസില്‍ ഒരു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചയാളാണെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു.

മാത്രമല്ല ഇയാള്‍ ലഹരി വസ്തുക്കള്‍ വ്യാപകമായ രീതിയില്‍ വില്പന നടത്തുന്നയാളാണ്. ഇന്നലെ ഇയാളില്‍ നിന്നും പിടിച്ചെടുത്ത ബ്രൗണ്‍ഷുഗറിന് മാര്‍ക്കറ്റില്‍ അമ്പതിനായിരം രൂപ വരെലഭിക്കുമെന്നാണ് എക്സൈസ് സംഘം പറയുന്നത്. വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വില്പനയില്പെട്ടയാളാണ് ഇയാളെന്നും എക്സൈസ് അറിയിച്ചു.
വടകര ജുഡീഷ്യല്‍ ഫസ്റ്റക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വാഹന പരിശോധനയ്ക്ക് എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ മോഹന്‍ദാസ്, ഷൈജു, സിഇഒ മാരായ അനീഷ്, സുധീര്‍, ഉനൈസ്, ജിജു എന്നിവരും പങ്കെടുത്തു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications