സീരിയല്‍ നടിയോട് വിവാഹാഭ്യര്‍ത്ഥ നടത്തി യുവാവ്.. പുറകേ നടന്നു! ഒടുവില്‍ സംഭവിച്ചത്
സീരിയല്‍ താരത്തെ ശല്യം ചെയ്ത യുവ ആരാധാകന്‍ പോലീസ് പിടിയില്‍. ഓണ്‍ലൈന്‍ വഴി സന്ദേശം അയച്ച വിവാഹാഭ്യര്‍ത്ഥന നടത്തി ശല്യപ്പെടുത്തിയ ആരാധകനേയാണ് പോലീസ് കൈയ്യോടെ പിടിച്ചത്. മുംബൈയില്‍ മറാത്തി സീരിയല്‍ താരത്തേയാണ് കഴിഞ്ഞ കുറച്ചനാളുകളായി യുവാവ് ശല്യം ചെയ്തത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് യുവാവിനെ തന്ത്രപൂര്‍വ്വം കുരുക്കുകയായിരുന്നു.

സരണ്‍ ജോഷി എന്ന 30 കാരനെയാണ് പോലീസ് പിടികൂടിയത്. മെയ് 30 മുതലാണ് ഇയാള്‍ നടിയെ ശല്യം ചെയ്യാന്‍ തുടങ്ങിയത്. നടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് ഇമെയില്‍ അഡ്രസ് കണ്ടെത്തിയ സരണ്‍ നിരന്തരം നടിക്ക് സന്ദേശം അയച്ചു. എന്നാല്‍ പ്രതികരണമൊന്നും കാണാതായതോടെ നടിയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കാനും തുടങ്ങി.
വലിയ ഇഷ്ടമാണെന്നും നേരില്‍ കാണാണമെന്നും കല്യാണം കഴിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. ഇതോടെ ഇയാളെ കൊണ്ടുള്ള ശല്യം സഹിക്ക വയ്യാതായതോടെ പോലീസില്‍ പരാതിപ്പെട്ടു.അന്വേഷണത്തില്‍ 40ഓളം അശ്ലീല സന്ദേശങ്ങളാണ് ഇയാള്‍ നടിക്ക് അയച്ചതായി പോലീസ് കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ ഐഠഇ ആക്ട് കൂടാതെ ഐപിസി 509 വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു.












Click it and Unblock the Notifications