കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കില്‍ വ്യാജ ഫോട്ടോ: യുവാവ് അറസ്റ്റില്‍

  • By Aswathi
Google Oneindia Malayalam News

കോട്ടയം: ഫേസ്ബുക്കില്‍ വ്യാജ ഫോട്ടോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. ഇടുക്കി ചിത്തിരപുരം സ്വദേശിയായ ഷെറിന്‍ രാജയാണ് അറസ്റ്റിലായത്. ഫേസ്ബുക്ക് പ്രൊഫൈലില്‍ പതിനഞ്ചുകാരിയായ പെണ്‍കുട്ടിയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തതിനെ തുടര്‍ന്നാണ് നടപടി.

അയര്‍ക്കുന്ന സ്വദേശിയായ പത്താക്ലാസുകാരിയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. പത്തനംതിട്ട കോഴഞ്ചെരിയിലാണ് കുറച്ചുനാളായി എംബിഎ ബിരുദധാരിയായ ഷെറിന്‍ താമസിച്ചിരുന്നത്. ഒന്നര വര്‍ഷം മുമ്പ് ഒരു മിസ്ഡ് കോളിലൂടെയാണ് പെണ്‍കുട്ടിയുമായി ഷെറിന്‍ പരിചയപ്പെട്ടത്. പിന്നീട് ഫേസ്ബുക്കിലൂടെ മെസേജ് കൈമാറി. പലപ്പോഴും കുട്ടിയെ ഇയാള്‍ കോട്ടയത്ത് വിളിച്ചുവരുത്തിയിരുന്നത്രെ.

Facebook

അടുത്തിടെ കോട്ടയത്തെത്തിയപ്പോള്‍ എടിഎമ്മിലേക്ക് കയറിയ തന്റെ ഫോട്ടോ ഷെറിന്‍ മൊബൈയില്‍ ഫോണില്‍ എടുത്തെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഈ ഫോട്ടോയ്‌ക്കൊപ്പം ഷെറിന്റെ ഫോട്ടോയും കൂട്ടിയോജിപ്പിച്ച് ദമ്പതികള്‍ എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ഫേസ്ബുക്ക് പോസ്റ്റ്. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഐടി ആക്ട് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.

English summary
A 28 years old youth arrested for fake photo posted in his Facebook page.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X