Get Updates
Get notified of breaking news, exclusive insights, and must-see stories!

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ സുഹൃത്തിനെ കാണാനെത്തിയ ചെറുപുഴ സ്വദേശിയെ അക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ സുഹൃത്തിനെ കാണാന്‍ തളങ്കരയിലെ ഹോസ്റ്റലിലെത്തിയ ചെറുപുഴ സ്വദേശിയെ അക്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തളങ്കര കുന്നിലിലെ സൈനുല്‍ആബിദ് എന്ന റാംമ്പോ ആബിദാ(26)ണ് അറസ്റ്റിലായത്. ഇന്ന് രാവിലെ 11 മണിയോടെ തായലങ്ങാടിയില്‍ വെച്ച് സി.ഐയുടെ പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്.

ചെറുപുഴ കുനിയില്‍വീട് സ്വദേശിയും ഇന്റീരിയര്‍ ഡിസൈനറുമായ സനലി(25)നെ അക്രമിച്ച കേസിലാണ് അറസ്റ്റ്. ജുലായ് 23ന് രാത്രിയാണ് സംഭവം. അന്ന് രാവിലെ തളങ്കരയിലെത്തിയ സനല്‍ സുഹൃത്തായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കൂട്ടി കാറില്‍ പര്‍ച്ചേഴ്‌സിന് പോയിരുന്നു. രാത്രി തിരിച്ചെത്തിയപ്പോഴാണ് ഒരു കൂട്ടം യുവാക്കള്‍ വളഞ്ഞുവെച്ച് തളങ്കര ഹാര്‍ബര്‍ ഭാഗത്തേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ചത്.

arrest

മര്‍ദ്ദനമേറ്റ സനല്‍ ദിവസങ്ങളോളം കണ്ണൂരിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവത്തില്‍ മൂന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിലൊരാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. മറ്റുരണ്ടുപേര്‍ റിമാണ്ടിലാണ്. സംഭവത്തില്‍ 20 പേര്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തിരുന്നു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+