ബൈക്ക് മോഷ്ടിച്ച് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വില്‍പ്പനക്ക്: മഞ്ചേരിയില്‍ യുവാവ് പിടിയില്‍
മലപ്പുറം : മോഷ്ടിച്ച ബൈക്ക് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വില്‍പ്പനക്കായി വെച്ച യുവാവ് പിടിയില്‍. കൊണ്ടോട്ടി കൊട്ടൂക്കര കിഴക്കേ അപ്പാര്‍ട്ട്മെന്റില്‍ ഹക്കീം റഹ്മാന്‍ (21)നെയാണ് മഞ്ചേരി സിഐ എന്‍ ബി ഷൈജു, എസ്‌ഐമാരായ ജലീല്‍ കറുത്തേടത്ത്, ഷാജിമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ജനുവരി 29ന് ബൈക്ക് മോഷണം പോയതായി വള്ളുവമ്പ്രം കൊമ്മേരി അരുണ്‍ പരാതി നല്‍കിയിരുന്നു.
മഞ്ചേരി, വള്ളുവമ്പ്രം, പൂക്കോട്ടൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ആറുമാസത്തിനിടെ നാലു ബൈക്കുകള്‍ മോഷണം പോയതായും പരാതിയുണ്ട്. ഇതേതുടര്‍ന്ന് പൊലീസ് പ്രദേശത്തെ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയായിരുന്നു. ഇതിനിടെയാണ് മോഷണം പോയ ബൈക്ക് ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്കു വെച്ച വിവരം ലഭിക്കുന്നത്. ആവശ്യക്കാരെന്ന വ്യാജേന പൊലീസ് ഹക്കീമിനെ ബന്ധപ്പെടുകയായിരുന്നു.

വില പറഞ്ഞുറപ്പിച്ച ശേഷം ബൈക്കുമായി എത്താന്‍ പറയുകയായിരുന്നു. പ്രത്യേക അനേ്വഷണ സംഘാംഗങ്ങളായ സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, അസീസ്, പി സഞ്ജീവ്, മധുസൂദനന്‍ എന്നിവരടങ്ങിയ സംഘമാണ് അനേ്വഷണം നടത്തിയത്.കൊണ്ടോട്ടി കൊട്ടൂക്കര കിഴക്കേ അപ്പാര്‍ട്ട്മെന്റില്‍ ഹക്കീം റഹ്മാന്‍ ഇത്തരത്തില്‍ മറ്റു തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്നതടക്കം പോലീസ് അന്വേഷിച്ചു വരികയാണ്. ഇതിനായി പ്രതിയെകൂടുതല്‍ ചെയ്യും.












Click it and Unblock the Notifications