കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകിയുടെ നഗ്ന ചിത്രങ്ങൾ കൂട്ടുകാർക്ക് അയച്ചു; പിന്നീട് കണ്ണൂരുകാരിക്ക് സംഭവിച്ചത്, ഒരാൾ അറസ്റ്റിൽ!

Google Oneindia Malayalam News

കണ്ണൂർ: ഭാവിയുടെ വാഗ്ദാനങ്ങളാകേണ്ട യുവത്വങ്ങള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളുടെ വലക്കണ്ണികളില്‍ കുരുങ്ങിക്കിടക്കുകയാണ്. ഊണും ഉറക്കവും മറ്റ് ആവശ്യങ്ങളും നിരാകരിച്ച് വാട്ട്‌സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും സല്ലപിച്ചും വീഡിയോകളും ഫോട്ടോകളും കൈമാറിയും അവര്‍ സമയം കൊല്ലുകയാണ് ഈ കാലത്ത്. യുവത്വത്തിന് വാട്ട്‌സ് ആപ്പ് ഒരു അവയവം പോലെ ശരീരത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. റെയ്ഞ്ചില്ലാത്ത, ബാറ്ററി ലോ ആവുന്ന നിമിഷത്തെക്കുറിച്ച് സങ്കല്‍പിക്കാനേ ന്യൂ ജനറേഷനു കഴിയുന്നില്ല എന്നത് സത്യമാണ്.

അശ്ശീല വെബ്‌സൈറ്റുകളുടെ ലിങ്കുകളും വീഡിയോകളും ചിത്രങ്ങളും സന്ദേശങ്ങളും വ്യാപകമായി വാട്ട്‌സ് ആപ്പിലൂടെ പ്രചരിപ്പിക്കുന്നുണ്ടെന്ന് സംസ്ഥാന ഹൈടെക് സെല്‍ കണ്ടെത്തിയിരിക്കുന്നു. ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്യുന്ന ആണ്‍കുട്ടികളുടെ എണ്ണത്തിന് ഏതാണ്ട് തുല്യമായി പെണ്‍കുട്ടികളും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

ഓൺലൈൻ സെക്സ് റാക്കറ്റ് വാഴും കാലം

ഓൺലൈൻ സെക്സ് റാക്കറ്റ് വാഴും കാലം

സോഷ്യല്‍ നെറ്റ്‌വര്‍ക്കിലൂടെ പരിചയപ്പെട്ട് പെണ്‍കുട്ടികളെ വലയിലാക്കുന്ന സെക്‌സ് റാക്കറ്റുകള്‍ വളര്‍ന്ന് പന്തലിച്ചിരിക്കുന്ന കാലാണിത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെയാണ് റാക്കറ്റുകള്‍ ചതിക്കുഴികളിലേക്ക് വലിച്ചിഴക്കുന്നത്.യുവത്വം പിന്നിട്ടവരും വൃദ്ധന്മാരും വരെ വാട്ട്‌സ് ആപ്പിന്റെ പിടിയിലമര്‍ന്നിരിക്കുന്നു. സോഷ്യല്‍ മീഡിയകള്‍ ഉപകാരപ്രദമാകുന്നുണ്ടെങ്കിലും യുവത്വത്തിന്റെ ദുരുപയോഗത്താല്‍ രക്ഷിതാക്കളും ആശങ്കയിലാണ്.

കാമുകൻ അറസ്റ്റിൽ

കാമുകൻ അറസ്റ്റിൽ

നഗ്ന ചിത്രങ്ങൾ പുറത്തായെന്ന വാർത്തകൾ ദിവസവും നമ്മുടെ കേരളത്തിൽ നിന്ന് വരുന്നുണ്ട്. അത്തരത്തിലുള്ള ഒരു വാർത്തയാണ് കണ്ണൂരിൽ നിന്ന് ഇപ്പോൾ പുറത്ത് വരുന്നത്. കാമുകിയുടെ നഗ്ന ചിത്രങ്ങൾ വാട്സ് ആപ്പിലൂടെ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്ത യുവാവ് അറസ്റ്റിലായ വാർത്തയാണ് പുറത്ത് വരുന്നത്. കൊല്ലം താഴവലയിലെ കെവി നജീമാണ് അറസ്റ്റിലായത്. കണ്ണൂർ സ്വദേശിയായ ലാബ് ടെക്നീഷ്യയുടെ പരാതിയിലാണ് അറസ്റ്റ്.

യുവതിയുടെ ഫോണിലേക്ക് വിളി

യുവതിയുടെ ഫോണിലേക്ക് വിളി

ചിത്രങ്ങൾ ലഭിച്ചവർ യുവതിയുടെ ഫോൺ നമ്പർ സംഘടിപ്പിച്ച് ഇനിയും വേണമെന്നാവശ്യപ്പെട്ട് വിളിക്കാൻ തുടങ്ങിയതോടെയാണ് യുവതി സംഭവമറിയുന്നത്. തുടർന്ന് കണ്ണൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വെൽഡിങ് ജോലി ചെയ്യുന്ന നജീം ഫേസ്ബുക്കിലൂടെയാണ് ലാബ് ടെക്നീഷ്യയായ യുവതിയെ പരിചയപ്പെട്ടത്. പിന്നീട് ഇരുവരരും തമ്മിൽ കടുത്ത പ്രണയത്തിലാവുകയായിരുന്നു.

ചാറ്റിങ്ങിന്റെ സ്വഭാവം മാറി

ചാറ്റിങ്ങിന്റെ സ്വഭാവം മാറി

പ്രണയം മൂർ‌ച്ഛിച്ചതോടെ ഇരുവരും തമ്മിലുള്ള ചാറ്റിങിന്റെ സ്വഭാവവും മാറി. വീഡിയോ കോളും സെക്സ് ചാറ്റും തുടങ്ങി. ചാറ്റിങ് പരിധിവിട്ടതോടെ യുവതി തന്റഎ കാമുകന് നഗ്ന ഫോട്ടോകൾ അയച്ചു കൊടുത്തു. നിരവധി നഗ്നചിത്രങ്ങൾ കൈക്കലാക്കിയ കാമുകൻ ഇതെല്ലാം വാട്സ് ആപ്പ് വഴി സുഹൃത്തുക്കൾക്ക് കൈമാറുകയായിരുന്നു. കാമുകന്റെ സുഹൃത്തുക്കളുടെ നിരന്തര ശല്ല്യം കാരണമാണ് ഇപ്പോൾ പെൺകുട്ടി പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ

ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ

സോഷ്യൽ മീഡിയയിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെ കുറിച്ച് അധികമാളുകളും ഇപ്പോഴും ബോധവാന്മാരല്ല. നന്മകൾ ഏറെയുണ്ടെങ്കിലും കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്നതുൾപ്പെടെ ജീവനെടുക്കാൻ വരെ സോഷ്യൽ മീഡിയയുടെ തെറ്റായ ഉപയോഗം കാരണമാകുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമ്പതിലധികം സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ചൂഷണം ചെയ്യുകയും ചെയ്ത യുവാവിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത്തരം വാർത്തകൾ എല്ലാ ദിവസവും വരുന്നുണ്ടെങ്കിലും പെൺകുട്ടികൾ വീണ്ടും ചതിക്കുഴിയിൽ പെടുന്ന കാഴ്ചകളാണ് കണ്ടു വരുന്നത്.

ജീവിതം തന്നെ ഇല്ലാതാക്കുന്നു

ജീവിതം തന്നെ ഇല്ലാതാക്കുന്നു

വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നുണ്ട് കേരളത്തിൽ. ചിത്രങ്ങളും സന്ദേശങ്ങളും വീഡിയോകളും ഭൂരിഭാഗം പേരും തമാശയായി പ്രചരിപ്പിക്കുമ്പോള്‍ മറ്റു ചിലര്‍ പ്രതികാരം തീര്‍ക്കുന്നതിനായി വാട്ട്‌സ ആആപ്പും ഫേസ്ബുക്കും ഉപയോഗിക്കുന്നുണ്ട്. ഇത് ക്രിമിനൽല മനോഭാവത്തിലക്ക് പോകുകയും പെൺകുട്ടിയുടെ അല്ലെങ്കിൽ ശത്രുവിന്റെ ജീവിതം തന്നെ ഇല്ലാതാക്കുന്നതിലേക്കും മാറുന്നു.

അടിമപ്പെടുന്നത് പെൺകുട്ടികൾ?

അടിമപ്പെടുന്നത് പെൺകുട്ടികൾ?

അതേസമയം കൗമാരക്കാരില്‍ ആണ്‍കുട്ടികളേക്കാള്‍, സോഷ്യല്‍ മീഡിയ കൂടുതല്‍ സ്വാധീനം ചെലുത്തുന്നത് പെണ്‍കുട്ടികളിലെന്ന് പഠനം. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജാണ് പഠനം നടത്തിയിരിക്കുന്നത്. തങ്ങളുടെ പഠനം എക്ലിനികല്‍ മെഡിസിന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട് അവര്‍. 14 വയസ്സുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗവും വിഷാദരോഗവും തമ്മിൽ ബന്ധമുണ്ടെന്ന് പഠനം പറയുന്നു. കൂടാതെ ഈ പ്രശ്നം ആൺകുട്ടികളേക്കാൾ കൂടുതലായി കാണുന്നത് പെണ്‍കുട്ടികളിലാണെന്നും പഠനത്തിലുണ്ട്.

English summary
Youth arrested for Case in which the nude pictures of the young woman were spread in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X