Get Updates
Get notified of breaking news, exclusive insights, and must-see stories!

അഹാന കൃഷ്ണകുമാറിന്റെ വീട്ടിൽ രാത്രി അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ;വാതിൽ ചവിട്ടി പൊളിക്കാൻ ശ്രമിച്ചു

തിരുവനന്തപുരം; നടി അഹാന കൃഷ്ണകുമാറിന്റെ വീട്ടിൽ രാത്രി അതിക്രമിച്ച് കയറാൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിൽ. ഇന്നലെ രാത്രിയോടെയാണ് യുവാവ് നടിയുടെ വീട്ടിൽ എത്തിയത്.ഇയാൾ വീടിന്റെ ഗെയ്റ്റ് ചാടിക്കുകയും വീട്ടിൽ കയറി ബഹളവും വെയ്ക്കുകയും ചെയ്തെന്ന് കൃഷ്ണകുമാർ പറഞ്ഞു. തിരുവനന്തപുരം നഗരത്തിൽ ശാസ്തമംഗലത്തിനടുത്ത് മരുതംകുഴി എന്ന സ്ഥലത്താണ് കൃഷ്ണകുമാറും കുടുംബവും താമസിക്കുന്നത്.

രാത്രിയോടെ എത്തി

രാത്രിയോടെ എത്തി

ഹിസ്ബുൾ അക്ബർ എന്ന മലപ്പുറം സ്വദേശിയായ യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾ ഇന്നലെ രാത്രി 9.30ഓടെയാണ് കൃഷ്ണകുമാറിന്റെ വീട്ടിലെത്തിയത്.നടനെ കാണണമെന്ന് ഗേറ്റിന് പുറത്ത് വെച്ച് ബഹളം വെയ്ക്കുകയായിരുന്നത്ര.

ഗെയ്റ്റ് ചാടി കടന്നു

ഗെയ്റ്റ് ചാടി കടന്നു

യുവാവിനോട് സമാധാനത്തിൽ സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ ഗെയ്റ്റ് കടന്ന് അകത്ത് കയറി വാതിൽ ചവിട്ടിപൊളിക്കാനുള്ള ശ്രമം നടത്തിയതായും വാതിൽ ലോക്ക് ആയതിനാൽ ഇയാൾക്ക് ഉള്ളിലേക്ക് കടക്കാൻ കഴിഞ്ഞില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.

പോലീസിൽ അറിയിച്ചു

പോലീസിൽ അറിയിച്ചു

ഉടൻ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് ഇയാളെ പിടിച്ചെന്നും അന്വേഷണം നടക്കുകയാണെന്നാണ് അറിയിച്ചിരിക്കുന്നതെന്നും കൃഷ്ണകുമാർ റിപ്പോർട്ടർ ചാനലിനോട് പറഞ്ഞു. അതേസമയം ഇയാളുടെ ഉദ്ദേശം എന്താണെന്ന് വ്യക്തമല്ലെന്നും നടൻ പറയുന്നു.

കഞ്ചാവ് ലഹരിയിൽ

കഞ്ചാവ് ലഹരിയിൽ

അതേസമയം യുവാവ് കഞ്ചാവ് ലഹരിയിലാണ് അക്രമം നടത്തുവാൻ ശ്രമിച്ചതെന്ന് പോലീസ് വ്യക്തമാക്കി.ഇയാളെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഇയാൾ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകുന്നില്ലെന്നും പോലീസ് പറയുന്നു.

പ്രശ്നക്കാരനെന്ന്

പ്രശ്നക്കാരനെന്ന്

വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോൾ യുവാവ് നേരത്തെയും പ്രശ്നനങ്ങൾ ഉണ്ടാക്കുന്നയാളാണെന്ന വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് പോലീസിനോട് പറഞ്ഞതായി നടൻ പറഞ്ഞു. അതേസമയം ബിജെപി നേതാവ് സന്ദീപ് വാര്യർ വീഡിയോ സഹിതം സംഭവം പോസ്റ്റ് ചെയ്തിട്ടുണ്ട്.

അന്വേഷിക്കണമെന്ന്

അന്വേഷിക്കണമെന്ന്

"ഇന്നലെ രാത്രി ഒമ്പതര മണിക്ക് തിരുവനന്തപുരം ശാസ്തമംഗലത്തുള്ള നടനും ബി ജെ പി സഹയാത്രികനുമായ കൃഷ്ണ കുമാറിൻ്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു . ശ്രീജിത്ത് എന്നാണ് ആദ്യം പേരു പറഞ്ഞതെങ്കിലും മലപ്പുറം കുണ്ടോട്ടി പുളിക്കൽ സ്വദേശിയായ ഫൈസലുള്ള അക്ബർ ആണെന്ന് ഇപ്പോൾ പോലീസ് പറയുന്നു. സംഭവം പോലീസ് ഗൗരവത്തോടെ അന്വേഷിക്കണം,"സന്ദീപ് വാര്യർ കുറിച്ചു

Recommended Video

cmsvideo
    Man tried to break into ahana krishna's house in police custody

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+