റേവ് പാർട്ടികൾക്കായി ലഹരി ഗുളികകൾ യുവാവ് പിടിയിൽ
കൊച്ചി: നഗരത്തിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി റേവ്പാർട്ടികൾ സംഘടിപ്പിക്കുന്നുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർ എം പി ദിനേശിന് ലഭിച്ച വിവരത്തെ തുടർന്ന് നഗരത്തിൽ ഷാഡോ പോലീസ് നടത്തിയ രഹസ്യ നീക്കത്തിൽ കാക്കനാട് ഭാഗത്തെ ഫ്ലാറ്റുകളിൽ വെച്ച് ശനിയാഴ്ച്ച രാത്രിയിൽ നടത്താനിരുന്ന റേവ് പാർട്ടികൾക്കായി എത്തിച്ച ലഹരിമരുന്ന് ഗുളികകളുമായി ഒരാൾ കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായി. ചാവക്കാട് മുതുവട്ടൂർ സ്വദേശി റംഷാദ് (25) ആണ് പുല്ലേപ്പടി മേൽപാലത്തിന് സമീപത്ത് നിന്നും പോലീസ് പിടിയിലായത്.
ചെന്നൈയിൽ നിന്നും ട്രയിൻ മാർഗം എത്തിയ ഇയാളിൽ നിന്നും നൈട്രോസൺ ഇനത്തിൽപ്പെട്ട ആയിരത്തി ഇരുന്നൂറോളം ലഹരിമരുന്ന് ഗുളികകൾ കണ്ടെടുത്തു. എർണാകുളം, തൃശ്ശൂർ തുടങ്ങിയ ജില്ലകൾ ഉൾപ്പെട്ട മധ്യകേരളത്തിലെ ലഹരിമരുന്ന് മാഫിയ സംഘങ്ങൾക്കിടയിൽ "ബിഗ് ഡാഡി" എന്നറിയപ്പെടുന്ന ഇയാൾ മുഖാന്തിരം ആയിരുന്നു ബാഗ്ലൂരും, ചെന്നൈയിലുമുള്ള അനധികൃത ഫാർമസ്യൂട്ടികൾ കമ്പിനികളിൽ നിർമ്മിക്കുന്ന അത്യന്തം മാരകമായ ലഹരി വസ്തുകൾ നഗരത്തിലേക്ക് എത്തിയിരുന്നത്. ഫ്ലാറ്റ് സമുച്ചയങ്ങളിൽ അതീവ രഹസ്യമായി സംഘടിപ്പിക്കുന്ന റേവ് പാർട്ടികളിൽ നുഴഞ്ഞ് കയറിയ ജില്ലാ ക്രൈംബ്രാഞ്ച് എ സി പി ബിജി ജോർജിന്റെ നേതൃപ്തത്തിലുള്ള ഷാഡോസംഘം സൈബർ സെല്ലിന്റെ സഹായത്തോട് കൂടി രണ്ടാഴ്ച്ച കാലമായി നടത്തിയ രഹസ്യ നീക്കത്തിൽ ആണ് പ്രതി പിടിയിലായത്.

റേവ് പാർട്ടി നടത്തിപ്പ്കാർക്ക് നൂറ് ഗുളികകൾ അടങ്ങിയ ഒരു ബോക്സ് നൈട്രോസൺ ഗുളികകൾ എണ്ണായിരം രൂപയ്ക്കായിരുന്നു ഇയാൾ നൽകിയിരുന്നത്. തൃശ്ശൂർ റൂറലിലെ പോലീസ്സ്റ്റേഷനുകളിലെ ക്രിമിനൽ ലിസ്റ്റുകളിൽപെട്ട ഇയാൾ സമാനമായ കേസുകളിൽ മുൻപും പിടിയിലായിട്ടുള്ളതാണ്, നോർത്ത് സി ഐ കെ ജെ പീറ്റർ, ഷാഡോ എസ് ഐ എ ബി വിപിൻ, സി പി ഒമാരായ ഹരിമോൻ, അഫ്സൽ, വിനോദ്, സാനുമോൻ, വിശാൽ, ശ്യാം സൈബർ സെല്ല് സി പി ഒമാരായ പ്രമോദ്, പ്രിൻസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്












Click it and Unblock the Notifications