600 ഗ്രാം കഞ്ചാവുമായി ഇടുക്കി സ്വദേശി യുവാവ് വടകരയില്‍ അറസ്റ്റിൽ
വടകര:വടകരയിലും,പരിസര പ്രദേശങ്ങളിലും വിതരണത്തിന് എത്തിക്കുകയായിരുന്ന 600 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.
ഇടുക്കി ശാന്തൻപാറ മാണത്തൊട്ടി പുറവക്കാട് അരിവളം ചാലിൽ സജി(43)നെ യാണ് വടകര എസ്.ഐ.എം.സനൽ രാജ്,സി.ഐ.യുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളും ചേർന്ന് ചാനിയം കടവ് പാലത്തിനു സമീപം വെച്ച് അറസ്റ്റ് ചെയ്തത്.

വടകരയിലെ ഓട്ടോ ഡ്രൈവർമാരടക്കമുള്ള വർക്ക് വിൽപ്പനയ്ക്ക് എത്തിക്കുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.












Click it and Unblock the Notifications