തോക്കും തിരകളും മാന്‍കൊമ്പും കണ്ടെടുത്ത സംഭവം പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി
താമരശ്ശേരി: ആനക്കാംപൊയില്‍ തോക്കും തിരകളും മാന്‍കൊമ്പും കണ്ടെടുത്ത സംഭവം പോലീസ് അന്വേഷണം ഊര്‍ജ്ജിതമാകി . നാടന്‍തോക്കും തിരകളുമായാണ് യുവായിനെ താമരശ്ശേരി ഫോറസ്റ്റ് അധികൃതര്‍ പിടികൂടിയത് . ആനക്കാംപൊയില്‍ കോയിപ്പുറത്ത് കുര്യന്‍ എന്ന ബേബി (46) ആണ് പിടിയിലായത്.
താമരശേരി റെയ്ഞ്ച് ഓഫിസര്‍ ഇമ്രോസ് ഏലിയാസ് നാവാസിന് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന് ഇയാളുടെ വീട്ടില്‍ പരിശോധനനടത്തുകയായിരുന്നു. വീട്ടില്‍ നിന്നാണ് തോക്കും തിരകളും മാന്‍കൊമ്പും കണ്ടെടുത്തത്.

താമരശേരി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. നായര്‍കൊല്ലി ഫോറസ്റ്റ് സെക്ക്ഷന്‍ ഓഫിസര്‍ പി ടി ബിജു, എടത്തറ ഫോറസ്റ്റ് സെക്ഷന്‍ ഓഫിസര്‍ അബ്ദുള്‍ ഗഫൂര്‍, ബിഎഫ്ഒ മാരായ പി വിജയന്‍, ആനന്ദ്‌രാജ്, അബ്ദുള്‍ ഗഫൂര്‍, എം ലുബൈബ എന്നിവരാണ് പരിശോധന നടത്തിയത്.












Click it and Unblock the Notifications