പെണ്‍കുട്ടികള്‍ക്ക് നേരെ വീണ്ടും നഗ്നതാ പ്രദര്‍ശനം... ഇത്തവണ അയാളല്ല, മറ്റൊരാള്‍
കല്‍പറ്റ: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ സിനിമ താരം ശ്രീജിത്ത് രവി അറസ്റ്റിലായിട്ട് അധികകാലം ആയിട്ടില്ല. സമാനമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ വയനാട്ടില്‍ വരുന്നത്.
പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനമെന്ന പരാതി: നടന്‍ ശ്രീജിത്ത് രവി പോലീസ് കസ്റ്റഡിയില്‍
സ്ത്രീകളോട് അശ്ലീലചേഷ്ട;സീരിയല്‍ നടന്‍ അറസ്റ്റില്‍
സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ പതിവായി നഗ്നതാ പ്രദര്‍ശനം നടത്തി വന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് പടിഞ്ഞാറത്തറയിലാണ് സംഭവം നടന്നത്.

നഗ്നതാ പ്രദര്‍ശനം മാത്രമല്ല, ഇയാള്‍ പെണ്‍കുട്ടികളെ ഉപദ്രവിക്കാനും ശ്രമിച്ചതായി പരാതിയുണ്ട്. ചെന്ദലോട് മൈലാടുംകുന്ന് സ്വദേശി മുജീബ് റഹ്മാനാണ് ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ളത്.
പെണ്‍കുട്ടികളുടെ മുന്നില്‍ നഗ്നതാപ്രദര്‍ശനം: അത് താനല്ലെന്ന് ശ്രീജിത്ത് രവി; വണ്‍ഇന്ത്യഎക്സ്ക്ലൂസീവ്
ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് സംഗതി പുറത്ത് കൊണ്ടുവന്നത്. മുജീബ് നഗ്നതാ പ്രദര്‍ശനം നടത്തിയ കാര്യം കുട്ടി വീട്ടുകാരെ അറിയിച്ചു. രക്ഷിതാക്കള്‍ വിവരം സ്‌കൂള്‍ അധികൃതരേയും അറിയിച്ചു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും വിഷയത്തില്‍ ഇടപെട്ടു.
ശ്രീജിത്ത് രവിയെ തിരിച്ചറിഞ്ഞു? അറസ്റ്റ് ചെയ്തു, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമത്തിന് കേസ്
കുട്ടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇത് ഇയാളുടെ സ്ഥിരം ഏര്‍പ്പാടാണെന്നും മറ്റ് പെണ്‍കുട്ടികളും ഇയാളുടെ വൈകൃതങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നും കണ്ടെത്തി. കാര്യങ്ങള്‍ കൈവിട്ടുപോകും എന്ന സ്ഥിതിയാപ്പോള്‍ മുജീബ് ബെംഗളൂരുവിലേക്ക് കടക്കാന്‍ ശ്രമിച്ചു. പക്ഷേ അപ്പോഴേക്കും പടിഞ്ഞാറേത്തറ എസ്‌ഐയും സംഘവും ഇയാളെ പിടികൂടി.
പോക്‌സോ നിയമപ്രകാരം ആണ് മുജീബിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. നേരത്തെ ശ്രീജിത്ത് രവിയ്‌ക്കെതിരേയും പോക്‌സോ തന്നെയാണ് ചുമത്തിയിരുന്നത്. എന്നാല്‍ ശ്രീജിത്ത് രവിയ്ക്ക് അന്ന് ജാമ്യം ലഭിച്ചു. പക്ഷേ മുജീബ് റഹ്മാനെ റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications