Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസര്‍കോട് യുവതിയെ പട്ടാപ്പകല്‍ ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് യുവതിയെ പട്ടാപ്പകല്‍ ബലാത്സംഗം ചെയ്തു. യുവതിയെ കാട്ടിലേക്ക് തട്ടികൊണ്ട്‌പോയി ബലാത്സംഗം ചെയ്യുകായിരുന്നു. ഉദുമ അരമങ്ങാനം സ്വദേശിനിയായ ഇരുപത്തൊന്ന്കാരിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ പ്രതിയെ ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു.

കളനാട് സ്വദേശിയായ കെസി ചന്ദ്രനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വസ്ത്രങ്ങള്‍ തയ്ക്കാനായി അടുത്തുള്ള തയ്യല്‍കടയിലേക്ക് നടന്നു പോകുകയായിരുന്നു യുവതി. അരമങ്ങാനത്തെ ബല്‍ക്കാട് എത്തിയപ്പോള്‍ ചന്ദ്രന്‍ യുവതിയെ തടഞ്ഞു നിര്‍ത്തി. ബലമായി കാട്ടിലേക്ക് കൊണ്ട്‌പോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

Rape

പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് ചന്ദ്രന്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് വീട്ടിലെത്തിയ യുവതി സംഭവം വീട്ടുകാരെ അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ പോലീസില്‍ അറിയിച്ചിരുന്നെങ്കിലും അപ്പോഴെക്കും ചന്ദ്രന്‍ ഒളിവില്‍ പോയിരുന്നു. പോലീസിന്റെ അന്വേഷണത്തില്‍ വെളിയാഴ്ച രാവിലയോടെ ചന്ദ്രനെ പിടിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

പ്രതിയെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയതോടെ ലൈംഗീക പീഡനം തെളിഞ്ഞിട്ടുണ്ട്. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+