കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂന്തോട്ടത്തിൽ നീലച്ചടയടൻ... തൃശ്ശൂരില്‍ കഞ്ചാവ് കൃഷി കുടിൽവ്യവസായമാക്കിയ 28കാരന്‍ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പൂന്തോട്ടത്തില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ യുവാവ് അറസ്റ്റില്‍. ഒല്ലൂര്‍ എടക്കുന്നി ആലങ്ങാട്ടുകാരന്‍ ലിജോ വര്‍ഗീസി(28)നെയാണ് ചേര്‍പ്പ് എസ്.ഐ. ഇന്‍സ്‌പെക്ടര്‍ ജിജിപോളും സംഘവും ചേര്‍ന്ന് അറസ്റ്റുചെയ്തത്. സ്വന്തം വീടിനോടുചേര്‍ന്നുള്ള പൂന്തോട്ടത്തില്‍ പൂച്ചെടികളുടെ ഇടയില്‍ നട്ടുവളര്‍ത്തിയ മൂന്നുമാസം പ്രായവും ഒന്നര അടിയോളം ഉയരവുമുള്ള നാല് കഞ്ചാവ് ചെടികളാണ് എക്‌സൈസ് സംഘം കണ്ടെത്തിയത്. നീലച്ചടയന്‍ ഇനത്തില്‍പ്പെട്ട കഞ്ചാവുചെടികള്‍ മൂന്നുമാസം കഴിഞ്ഞാല്‍ വിളവെടുക്കാന്‍ പാകത്തിലാകുമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

kanjavu

തൃശൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ടി.വി. റാഫേലിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തമിഴ്‌നാട്ടിലെ പഴനിയില്‍നിന്നു കഞ്ചാവുമായി വരുമ്പോള്‍ പാലക്കാട് ടൗണില്‍വച്ച് ഇയാള്‍ അറസ്റ്റുചെയ്യപ്പെട്ടിരുന്നു. എടക്കുന്നി, മരത്താക്കര, ആനക്കല്ല് പ്രദേശങ്ങളില്‍ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കഞ്ചാവ് ചെറിയ പായ്ക്കറ്റുകളിലാക്കി വിതരണം ചെയ്യുന്നുണ്ടെന്നും ഇയാള്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.കെ. രാജു, കെ.കെ. വത്സന്‍, ജെന്‍സന്‍ കെ. ഡേവിഡ്, പി. ശശികുമാര്‍, എം.എം. ദേവരാജന്‍ എന്നിവരും അറസ്റ്റുചെയ്ത സംഘത്തിലുണ്ടായിരുന്നു.

English summary
Youth arrested for planting gan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X