10ക്ളാസുകാരിയായ കാമുകിയുടെ വീട്ടിലെത്തിയ മകനെ അമ്മ പൊലീസിനെക്കൊണ്ട് പിടിപ്പിച്ചു
കൊല്ലം: കൊല്ലം പാരിപ്പള്ളിയില്‍ പത്താം ക്ളാസുകാരിയുടെ വീട്ടില്‍ രാത്രിയെത്തിയ കാമുകന്‍ പൊലീസ് പിടിയില്‍. മേശിരിപണിക്കാരനായ ചിറക്കര സ്വദേശി അരുണ്‍ (23) ആണ് പൊലീസ് പിടിയിലായത്. കുട്ടിയുമായി ഏറെ നാളായി ഇയാള്‍ അടുപ്പത്തിലായയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയത്തിന്റെ പേരില്‍ കാമുകന്‍ പീഡിപ്പിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.
രാത്രി സ്വന്തം വീട്ടില്‍ നിന്ന് അരുണ്‍ ഇറങ്ങിപ്പോകുന്നത് കണ്ട മാതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്നാണ് കാമുകിയുടെ വീട്ടില്‍ നിന്നും അരുണിനെ പൊലീസ് അറസ്റ്റ് ചേയ്തത്. പെണ്‍കുട്ടിയുമായി ഏറെ നാളായി അടുപ്പത്തിലാണെന്നും മൊബൈല്‍ ഫോണ്‍ നല്‍കുന്നതിനാണ് വീട്ടില്‍ എത്തിയതെന്നും അരുണ്‍ പൊലീസിന് മൊഴി നല്‍കി.

പാരിപ്പള്ളി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രണയത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടോ എന്നകാര്യം അന്വേഷിയ്ക്കും. ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചശേഷമാകും യുവാവിനെതിരെ തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുന്നതെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications