കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹത്തില്‍ നിന്നും പിന്മാറിയ യുവതിയെ കാമുകന്‍ തട്ടിക്കൊണ്ടുപോയി

  • By കിഷോർ
Google Oneindia Malayalam News

കൊച്ചി: വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ തട്ടിക്കൊണ്ടുപോയ കാമുകനെ പോലീസ് പിടികൂടി. ചാലക്കുടി സ്വദേശി മാര്‍ട്ടിന്‍ എന്ന യുവാവാണ് പിടിയിലായത്. ഇയാള്‍ക്കൊപ്പം കൂട്ടാളികളായ എന്നിവരും ഉണ്ടായിരുന്നു. അമേരിക്കയില്‍ നിന്നും തിരിച്ചുവരുന്നതിനിടെ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ചാണ് ഇവര്‍ യുവതിയെ തട്ടിക്കൊണ്ടുപോയത്.

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനിയായ യുവതിയെ ആണ് ഇവര്‍ തട്ടിക്കൊണ്ടുപോയത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നെടുമ്പാശേരി പോലീസ് പുലര്‍ച്ചയോടെ യുവതിയെ കണ്ടെത്തി. മാര്‍ട്ടിന്റെയും കൂട്ടരുടെയും വാഹനം കണ്ടെത്തിയ ശേഷം പോലീസ് യുവതിയെ രക്ഷിക്കുകയും ഇവരെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

love

കുടുംബസമേതം അമേരിക്കയില്‍ സ്ഥിരതാമസക്കാരിയാണ് യുവതി. ഇടയ്ക്ക് ഇവര്‍ കുവൈത്തില്‍ ജോലി ചെയ്തിരുന്ന സമയത്താണത്രെ മാര്‍ട്ടിനുമായി അടുപ്പത്തിലായത്. മാര്‍ട്ടിന്‍ നാട്ടിലെത്തി യുവതിയോട് വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും നിരസിക്കപ്പെടുകയായിരുന്നു. മാര്‍ട്ടിന്‍ യുവതിയുടെ വീട്ടിലും പെണ്ണന്വേഷിച്ച് എത്തിയിരുന്നത്രെ.

യുവതിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചിരിക്കുകയായിരുന്നു. അമേരിക്കയില്‍ നിന്നും ദില്ലി വഴിയാണ് യുവതി നെടുമ്പാശേരിയിലെത്തിയത്. വിമാനം ഇറങ്ങി പുറത്തുവന്നയുടന്‍ മാര്‍ട്ടിനും ഗുണ്ടകളും ചേര്‍ന്ന് പിടിച്ചുകൊണ്ടുപോകുകയായിരുന്നു. മാര്‍ട്ടിനെയും കൂട്ടരെയും ചോദ്യം ചെയ്തുവരികയാണ് എന്ന് പോലീസ് പറഞ്ഞു.

English summary
Police have arrested 3 people for kidnapping woman in Kochi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X