വടകരയില്‍ വീണ്ടും കുഴല്‍പണറാക്കറ്റ് സജീവമാകുന്നു; മൂന്നേകാല്‍ ലക്ഷവുമായി യുവാവ് അറസ്റ്റില്‍
വടകര: വില്ല്യാപ്പള്ളി കേന്ദ്രീകരിച്ചു വടകരയില്‍ വീണ്ടും കുഴല്‍പണറാക്കറ്റ് സജീവമാകുന്നു. മൂന്നേകാല്‍ ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് അറസ്റ്റില്‍.
പെയ്യട്ടെ റണ്‍മഴ... കാര്യവട്ടത്ത് ചെറുപൂരം, വിജയത്തിടമ്പേറ്റാന്‍ കോലിയും സംഘവും
കൊടുവള്ളി ആവിലോറ സ്വദേശി കൈവേലിക്കടവില്‍ കെ കെ മുഹമ്മദ്(40)നെയാണ് വടകര ഡിവൈഎസ്പി ടി പി പ്രേമരാജന്റെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 302500 രൂപ പിടിച്ചെടുത്തു.

തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പുതിയ ബസ്സ്സ്റ്റാന്‍ഡില്‍നിന്ന് പണവുമായി പ്രതി അറസ്റ്റിലായത്. തുണിയില്‍ പൊതിഞ്ഞ് അരയില്‍ കെട്ടിവെച്ച നിലയിലാണ് പണം സൂക്ഷിച്ചിരുന്നത്. വടകര, വില്യാപ്പള്ളി ഭാഗങ്ങളില്‍ വിതരണത്തിനെത്തിച്ചതാണ് പണമെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ചൊവ്വാഴ്ച് കോടതിയില്‍ ഹാജരാക്കിയ ശേഷം എന്‍ഫോഴ്സ്മെന്റിന് കൈമാറും.












Click it and Unblock the Notifications