കാവ്യയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; അശ്ലീലം പ്രചരിപ്പിച്ചയാള്‍ പിടിയില്‍
കൊച്ചി: നടി കാവ്യാ മാധവന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങുകയും ഇതുവഴി അശ്ലീലം പ്രരിപ്പിക്കുകയും ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. സിറ്റി പോലീസ് കമ്മീഷണര്‍ എം.പി ദിനേശിന് കാവ്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട സ്വദേശി അരവിന്ദ് ബാബുവിനെയാണ് അറസ്റ്റ് ചെയ്തത്.
നാല് വര്‍ഷമായി കാവ്യയുടെ പേരിലുള്ള വ്യാജ അക്കൗണ്ട് പ്രവര്‍ത്തിച്ചു വരികയായിരുന്നു. അക്കൗണ്ടിലൂടെ അശ്ലീല ചുവയുള്ള കമന്റുകളും പോസ്റ്റുകളും പ്രചരിപ്പിച്ചതോടെയാണ് കാവ്യ പോലീസില്‍ പരാതിപ്പെട്ടത്. ഇതുകൂടാതെ കാവ്യയുടെ പേരില്‍തന്നെ പന്ത്രണ്ടോളം വ്യാജ അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ഈ അക്കൗണ്ടുകളും നിരീക്ഷണത്തിലാണെന്ന് പോലീസ് വ്യക്തമാക്കി.

ഇതാദ്യമായല്ല സോഷ്യല്‍ മീഡിയവഴി തനിക്കെതിരായ പ്രചരണത്തിനെതിരെ കാവ്യ പരാതിപ്പെടുന്നത്. നേരത്തെയും കാവ്യയുടെ വ്യാജ വിവാഹവാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടി രംഗത്തെത്തിയിരുന്നു. കാവ്യയുടെതെന്ന പേരില്‍ അശ്ലീല ദൃശ്യങ്ങളും നേരത്തെ സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിക്കപ്പെട്ടിരുന്നു.
സമൂഹമാധ്യമങ്ങള്‍ നല്ല കാര്യത്തിന് ഉപയോഗിക്കണമെന്നും സെലിബ്രിറ്റികള്‍ക്കെതിരെ മോശം കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നുമാണ് കാവ്യയുടെ നിലപാട്. പലരും ശക്തമായ നിയമ നടപടിയെടുക്കാത്തതാണ് പലപ്പോഴും ഇത്തരക്കാര്‍ വര്‍ധിച്ചുവരാന്‍ കാരണം. എന്നാല്‍, തന്റെ ഭാഗത്തുനിന്നും വിട്ടുവീഴ്ചയില്ലാത്ത നിയമനടപടിയുണ്ടാകുമെന്നാണ് കാവ്യയുടെ മുന്നറിയിപ്പ്.












Click it and Unblock the Notifications