ഭര്‍ത്താവില്ലാത്ത സമയത്ത് എത്തി... ദേഹത്ത് തൊടാന്‍ ഓങ്ങിയപ്പോള്‍ എതിര്‍ത്തു
മലപ്പുറം മഞ്ചേരിയില്‍ ഐജിബിടി ബസ്റ്റാന്‍റിന് സമീപം പണി തീരാത്ത വീട്ടില്‍ കഴിയുന്ന യുവതിയേയും കുഞ്ഞിനേയും ആക്രമിച്ച സംഭവത്തില്‍ അയൂബ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയായിരുന്നു സംഭവം. യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച അയൂബിനെ യുവതിയും സഹോദരനും ചേര്‍ന്ന് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ യുവതിയുടെ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ കത്തികൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച് കടന്നുകളയുകയായിരുന്നു. ആക്രമണത്തിനിരയായ കോഴിക്കോട് താമരശ്ശേരി അമ്പായത്തൊടി കന്യാകുമാരിയുടെ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

സുഹൃത്തുക്കള്‍
കന്യാകുമാരിയുടെ ഭര്‍ത്താവ് മുരുകേശനും പ്രതി അയൂബും സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കാറുണ്ടെന്നും കന്യാകുമാരി പരാതിയില്‍ പറഞ്ഞു.

മുരുകനില്ലാത്ത സമയത്ത്
തിങ്കളാഴ്ച വൈകീട്ട് മുരുകനില്ലാത്ത സമയത്ത് അയൂബ് മഞ്ചേരി കച്ചേരിപ്പടി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനല്‍ പരിസരത്ത് എത്തി കന്യാകുമാരിയെ കടന്നു പിടിക്കാന്‍ ശ്രമിച്ചു.

കത്തിവീശി
എന്നാല്‍ ഇത് പ്രതിരോധിക്കാന്‍ കന്യാകുമാരിയും സഹോദരന്‍ ധര്‍മ്മനും ശ്രമിച്ചപ്പോള്‍ കന്യാകുമാരിയുടെ കൈയ്യിലിരുന്ന കുഞ്ഞിനെ കുത്തി പരിക്കേല്‍പ്പിച്ച് അയൂബ് കടന്നുകളയുകയായിരുന്നു.

കാലിന് പരിക്ക്
കാലിന് കാര്യമായ പരിക്കേറ്റ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ ഉടന്‍ തന്നെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

നാടോടി കുടുംബം
മഞ്ചേരി ഐജിബിടി പരിസരത്തെ പണിതീരാത്ത കെട്ടിടത്തിലാണ് കന്യാകുമാരിയും ഭര്‍ത്താവ് മുരപകേശനും മകള്‍ പ്രിയയും സഹോദരനും താമസിച്ചിരുന്നത്.

കാപ്പ ചുമത്തി
പ്രതിക്കെതിരെ കൊലപാതകശ്രമം, മാനഭംഗം വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. നിരവധി കേസുകളില്‍ പ്രതിയായ അയൂബിനെതിരെ റെയില്‍വോ പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത്തിരുന്നു.












Click it and Unblock the Notifications