Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ സ്ത്രീകൾക്ക് വഴിനടക്കാൻ വയ്യേ? കണ്ണൂരിലും യുവതിയെ പട്ടാപ്പകൽ കടന്നുപിടിച്ചു, സിസിടിവിയിൽ

യുവതിയെ കടന്നുപിടിച്ച തളിപ്പറമ്പ് മുയ്യം വലിയപറമ്പിൽ ഹൗസിൽ ബിനു(34)വിനെ പോലീസ് മണിക്കൂറുകൾക്കകം പിടികൂടുകയും ചെയ്തു.

കണ്ണൂർ: കോഴിക്കോട് പട്ടാപ്പകൽ യുവതിയെ അപമാനിച്ച കേസിൽ പ്രതിയെ പിടികൂടിയതിന് പിന്നാലെ സമാനരീതിയിൽ കണ്ണൂരിലും യുവതിക്ക് നേരെ ആക്രമണം. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ചാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്.

യുവതിയെ കടന്നുപിടിച്ച തളിപ്പറമ്പ് മുയ്യം വലിയപറമ്പിൽ ഹൗസിൽ ബിനു(34)വിനെ പോലീസ് മണിക്കൂറുകൾക്കകം പിടികൂടുകയും ചെയ്തു. കഴിഞ്ഞദിവസം രാവിലെ ഏഴു മണിയോടെയാണ് പഴയ ബസ് സ്റ്റാൻഡിന് സമീപം വെച്ച് ബിനു യുവതിയെ കടന്നുപിടിച്ചത്.

ഏഴു മണിക്ക്...

ഏഴു മണിക്ക്...

കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ അടിപ്പാതയോട് ചേർന്ന സ്ഥലത്ത് വെച്ച് രാവിലെ ഏഴു മണിക്കാണ് യുവതിക്ക് നേരെ അതിക്രമമുണ്ടായത്.

കടന്നുപിടിച്ചു...

കടന്നുപിടിച്ചു...

രാവിലെ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന യുവതിയെയാണ് ബിനു കടന്നുപിടിച്ചത്.

ബഹളം വെച്ചു...

ബഹളം വെച്ചു...

അതിക്രമത്തിന് ഇരയായ യുവതി ഉറക്കെ ബഹളം വെച്ചതോടെ ബിനു സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ടു.

പിന്തുടർന്നെങ്കിലും...

പിന്തുടർന്നെങ്കിലും...

യുവതിയുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ബിനുവിനെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല.

പരാതി...

പരാതി...

തുടർന്ന് യുവതി കണ്ണൂർ വനിതാ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു.

സിസിടിവി...

സിസിടിവി...

യുവതിയുടെ പരാതിയിൽ പോലീസ് ഉടൻതന്നെ അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.

പ്രതി പിടിയിൽ...

പ്രതി പിടിയിൽ...

ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡും വനിതാ പോലീസ് സംഘവും നടത്തിയ അന്വേഷണത്തിൽ രണ്ടു മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടി.

റിമാൻഡ്...

റിമാൻഡ്...

കണ്ണൂർ നഗരത്തിൽ നിന്നും രണ്ട് മണിക്കൂറിനുള്ളിൽ പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+