സോഷ്യല്‍ മീഡിയയില്‍ കാമുകിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
മൂലമറ്റം: സഹപാഠിയായ പെണ്‍കുട്ടിയുടെ നഗ്നചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച കേസിലെ മുഖ്യപ്രതി അറക്കുളം വള്ളോംകുന്നേല്‍ അരവിന്ദ് ഗോപന്‍ (20) അറസ്റ്റിലായി. കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ പ്രതിയാണ് അരവിന്ദ്. നേരത്തെ അരവിന്റെ സുഹൃത്ത് തൊടുപുഴ കുമാരമംഗലം പാറ പുതിയേടത്ത് അജയ്(20) പോലീസ് പിടിയിലായിരുന്നു.
പെണ്‍കുട്ടിയുടെ കാമുകനായിരുന്നു അജയ്. പെണ്‍കുട്ടിയോടൊത്തുള്ള സ്വകാര്യ നിമിഷങ്ങള്‍ കാമറയില്‍ പകര്‍ത്തുകയും അത് പിന്നീട് സുഹൃത്തുക്കളുമായി പങ്കുവെക്കുകയുമായിരുന്നു അജയ്. പെണ്‍കുട്ടിയുടെ മറ്റൊരു സുഹൃത്തിനും ഈ നഗ്നചിത്രങ്ങള്‍ ലഭിച്ചു. ഈ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആണ് കാമുകിയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചത്.

ഇതേ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ച പോലീസ് അജയിയെ അറസ്റ്റ് ചെയ്യുകയും ലാപ്‌ടോപ്പ്, മൊബൈല്‍ എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. ചിത്രം പ്രചരിപ്പിക്കാന്‍ കൂടുതല്‍ പേര്‍ സഹായിച്ചെന്ന കാര്യത്തില്‍ നടത്തിയ അന്വേഷണത്തിനിടയിലാണ് അരവിന്ദ് അറസ്റ്റിലാകുന്നത്.
ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത അജയിയുടെ മറ്റു സുഹൃത്തുക്കളും കേസില്‍ പ്രതികളായേക്കും. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. പ്രതിയില്‍ നിന്നും പിടിച്ചെടുത്ത ലാപ്‌ടോപ്പും മൊബൈലും വിദഗ്ദ്ധപരിശോധന നടത്തിവരികയാണ്.












Click it and Unblock the Notifications