കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍; ഗുളികകള്‍ മാനസിക രോഗികള്‍ക്ക് നല്‍കുന്നവ

Google Oneindia Malayalam News

കോഴിക്കോട്: വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യംവെച്ച് മൈസൂരില്‍നിന്നെത്തിച്ച 250ഓളം ലഹരി ഗുളികകളുമായി യുവാവ് പിടിയിലായി. ചെറുവണ്ണൂര്‍ സ്വദേശി രജിത്തിനെയാണ് (32) കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ പി. മുരളീധരനും സംഘവും അറസ്റ്റ്ച യെ്തത്. മാനസിക രോഗികള്‍ക്ക് നല്‍കാനുള്ളതും വേദനസംഹാരികളുമായ നൈട്രസെപാം, സ്പാസ്‌മോ പ്രോക്‌സിവോണ്‍ എന്നീ ഇനത്തില്‍പ്പെട്ട ഗുളികകളാണ് പിടിച്ചെടുത്തത്.

 drug

സര്‍ക്കില്‍ ഇന്‍സ്‌പെക്റ്റര്‍ പ്രേംകൃഷ്ണയുടെ നിര്‍ദേശപ്രകാരം ഷാഡോ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതി. മൈസൂരില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന ഗുളികകള്‍ നാട്ടിലെത്തിച്ച് ചില്ലറ വില്‍പ്പന നടത്താറാണ് പതിവ്. ഇത്തരം ഗുളികകള്‍ ഡോക്റ്ററുടെ കുറിപ്പടി സഹിതം മാത്രമേ കൈവശം വെക്കാന്‍ പാടുള്ളൂ. ഇവയുടെ ദുരുപയോഗം യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നതായി എക്‌സൈസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്‌കൂളുകളും ക്യാംസുകളും കേന്ദ്രീകരിച്ചും വില്‍പ്പനയുണ്ട്.

റെയ്ഡില്‍ അസിസ്റ്റന്റ് ഇന്‍സെപ്ക്റ്റര്‍ സതീശന്‍ പി. സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പ്രവീണ്‍, ജുബീഷ് എന്നിവര്‍ പങ്കെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

English summary
youth arrested with drug tablets in kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X