അഞ്ച് ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവിനെ പയ്യന്നൂരിൽ നിന്ന് എക്സൈസ് പിടികൂടി
പയ്യന്നൂർ:അഞ്ചു ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവ് പയ്യന്നുരിൽ അറസ്റ്റിൽ. എക്സൈസ് നടത്തിയ വൻ മയക്കുമരുന്ന് വേട്ടയിലാണ് അഞ്ച് ലക്ഷത്തിന്റെ ഹാഷിഷും എൽ എസ് ഡി സ്റ്റാമ്പുകളുമായി യുവാവ് അറസ്റ്റിലായത്മാടായി വെങ്ങര സ്വദേശി നാലകത്ത് ശാദുലിയുടെ മകൻ മുക്രിക്കാടൻ മാവിൽ കീഴിൽ അഫ്സ (26) ലിനെയാണ് പയ്യന്നൂർ എക്സൈസ് സംഘം പിടികൂടിയത്.വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടു കൂടി പയ്യന്നൂർ റെയിൽവെ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് അറസ്റ്റിലായത്.

108 ഗ്രാം ഹാഷിഷും 19 എൽ എസ് ഡി സ്റ്റാമ്പുകളുമാണ് പിടിച്ചെടുത്തത്.ഇതിന് അന്താരാഷ്ട്ര വിപണിയിൽ അഞ്ച് ലക്ഷത്തോളം രൂപ വില വരുമെന്ന് എക്സൈസ് പറഞ്ഞു. ഗോവയിൽ നിന്നാണ് ട്രയിൻ മാർഗ്ഗം ഇവ പയ്യന്നൂരിലെത്തിച്ചത്. മയക്കുമരുന്നുമായി യുവാവ് പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ ഇറങ്ങുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് എക്സൈസ് സംഘം പരിശോധനക്കായി എത്തിയത്.ഗോവയിൽ നിന്നും എത്തിക്കുന്ന മയക്കുമരുന്ന് പയ്യന്നൂർ, പഴയങ്ങാടി കേന്ദ്രീകരിച്ചാണ് വിൽപ്പനയെന്നാണ് സൂചന.
പയ്യന്നൂർ റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ പ്രസാദ് എം.കെ, അസി.എക്സൈസ് ഇൻസ്പെക്ടർ എം.വി.ബാബുരാജ്, പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ് തൂണോളി, ശശിചേണിച്ചേരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മയക്കുമരുന്ന് വേട്ട നടത്തിയത്.












Click it and Unblock the Notifications