പ്രണയം തലയ്ക്ക് പിടിച്ചത് ഒരാൾക്ക് മാത്രം; പെൺകുട്ടി നിരസിച്ചു, പിന്നീട് സംഭവിച്ചത്... ക്രൂരം!
കൊല്ലം: പ്രണയം അനശ്വരമാണെന്നൊക്കെയാണ് പൊതുവെ പറയാറ്. എന്നാൽ അത് രണ്ട് പേരും ഇഷ്ടപ്പെടുമ്പോൾ മാത്രമാണ് എന്ന കാര്യം നമ്മളിൽ പലരും പലപ്പോലും മറക്കാറുണ്ട്. അതുകൊണ്ട് തന്നെയാണ് പ്രണയാഭ്യർത്തന നിരസിക്കുമ്പോൾ വൈകാരികമായി അക്രമങ്ങളിലേക്ക് തിരിയുന്നത്.
കൊല്ലത്ത് നടന്നത് ഏവരെയും ഞെട്ടിക്കുന്ന സംഭവമാണ്. പ്രണയാഭ്യർത്ഥന നിരസിച്ചു എന്നതിന്റെ പേരിൽ യുവതിയെ യുവാവ് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം പൂവറ്റൂരിലെ യുവാവിനെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.

ആശുപത്രിയിൽ ചികിത്സയിൽ
പൂവറ്റൂർ പടിഞ്ഞാറ് കച്ചേരിമുക്ക് സ്വദേശി രതീഷിനെ(28)തിരെയാണ് പോലീസ് കേസെടുത്തത്. വെട്ടേറ്റ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഏറെ നാൾ ബന്ധു വീട്ടിൽ
ഏറെ നാളായി ബന്ധുവീട്ടിലായിരുന്നു യുവതി താമസിച്ചിരുന്നത്. ബന്ധുവുമൊത്ത് സ്കൂട്ടറിൽ കുടുംബ വീട്ടിൽ കഴിഞ്ഞ ദിവസമായിരുന്നു യുവതി എത്തിയത്.

ആകസ്മികമായ ആക്രമണം
വീണ്ടും ബന്ധു വീട്ടിലേക്ക് പോകാൻ യുവതി സ്കൂട്ടറിൽ കയറുമ്പോഴായിരുന്നു ആക്സ്മികമായി യുവാവിന്റെ ആക്രമണമുണ്ടായത്.

യുവാവ് ഒളിവിൽ
ആക്രമണത്തിന് ശേഷം യുവാവ് ഒളിവിലാണ്. ഇയാളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.












Click it and Unblock the Notifications