കാസർകോട് കഞ്ചാവ് വില്‍പനയെ ചോദ്യം ചെയ്തതതിന് യുവാക്കളെ ആക്രമിച്ചു
കാസര്‍കോട്:ആലംപാടിയില്‍ സംഘര്‍ഷത്തിൽ ആറു പേര്‍ക്ക് പരിക്കേറ്റു. കുത്തേറ്റ് സാരമായ പരിക്കുള്ള രണ്ടുപേരെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ആലംപാടിയിലെ ഹാഷിം (26), സമീര്‍ (26) എന്നിവരെയാണ് മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. നാല്‍ത്തടുക്കയിലെ ഫാറൂഖ് (27), ആലംപാടിയിലെ മുദസ്സിര്‍ (23), മുസ്തഫ (25) എന്നിവരെ പരിക്കേറ്റ് കാസര്‍കോട് കെയര്‍വെല്‍ ആസ്പത്രിയിലും ആലംപാടിയിലെ ഹൈദരലി(24)യെ ചെങ്കള ഇകെ നായനാര്‍ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. 11.30 ഓടെയായിരുന്നു സംഭവം.

ആലംപാടി ഉറൂസില്‍ പങ്കെടുത്ത് വീട്ടിലേക്ക് പോകുന്നതിനിടെ ജീപ്പിലെത്തിയ സംഘം മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. വിവരമറിഞ്ഞ് വിദ്യാനഗര്‍ പൊലീസ് സ്ഥലത്തെത്തി. കഞ്ചാവ് വില്‍പനയെ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിലാണ് അക്രമമെന്ന് ആസ്പത്രിയില്‍ കഴിയുന്നവര്‍ പരാതിപ്പെട്ടു.
സ്ഥിരം കുഴപ്പം നടത്തുന്നവരാണ് അക്രമത്തിന് പിന്നിലെന്ന് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്. ഇതില്‍ നാലുപേര്‍ വിദ്യാനഗര്‍ സ്റ്റേഷന്‍ പരിധിയിലെ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications