Get Updates
Get notified of breaking news, exclusive insights, and must-see stories!

രാത്രി സുഹൃത്തായ യുവതിയുടെ വീട്ടിലെത്തി;നാട്ടുകാർ തല്ലിച്ചതച്ചു, മലപ്പുറത്ത് വീണ്ടും സദാചാര പോലീസിങ്

മലപ്പുറം: പെരുമ്പടപ്പിൽ സുഹൃത്തായ യുവതിയുടെ വീട്ടിലെത്തിയ യുവാവിന് നേരെ സദാചാര ഗുണ്ടായിസം. മലപ്പുറത്താണ് വീണ്ടും സദാചാര ഗുണ്ടായിസം അരങ്ങേറിയിരിക്കുന്നത്. പെരുമ്പടപ്പ് സ്വദേശി ബാദുഷയ്ക്കാണ് ക്രൂര മർദ്ദനം ഏൽക്കേണ്ടി വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ബാദുഷ വീട്ടിലെത്തിയ വിവരം മനസിലാക്കിയ ഒരു സംഘം ആളുകൾ വീട് വളഞ്ഞ് ഇയാളെ പിടിച്ചിറക്കി മർദ്ദിക്കുകയായിരുന്നു.

യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അക്രമത്തിൽ ബാദുഷായ്ക്ക് സാരമായി പരിക്കേറ്റിരുന്നു. കണ്ടാൽ അറിയാവുന്ന പതിനഞ്ച് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തന്റെ സുഹൃത്തിന്റെ വീട്ടിലാണ് എത്തിയതെന്നും അവരുടെ അറിവോടെയാണ് വീട്ടിലെത്തിയതെന്നും ബാദു, പറഞ്ഞിട്ടും സംഘം ചെവികൊണ്ടില്ല.

Moral policing

സദാചാര പോലീസ് ചമഞ്ഞ് എത്തിയ സംഘം തന്നെ മർദ്ദിക്കുകയായിരുന്നെന്ന് ബാദുഷ പോലീസിനോട് പറഞ്ഞു. ഇതിന്റഎ അടിസ്ഥാനത്തിലാണ് കണ്ടാലറിയാവുന്ന പതിനഞ്ചോളം പേർക്കെതിരെ പോലീസ് കേസെടുത്തത്. സുഹൃത്തിന്റെ വീട്ടിലേക്കാണ് പറഞ്ഞിട്ടും സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്നും ബാദുഷ പോലീസിനോട് പറഞ്ഞു. ബാദുഷ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+