അടിവസ്ത്രം ധരിച്ചെത്തിയ യുവാവ് 63കാരിയെ കടന്നു പിടിച്ചു! നാട്ടുകാർ 23കാരനെ കെട്ടിയിട്ടു, കൊച്ചിയിൽ..
വീട്ടമ്മയുടെ കരച്ചിൽ കേട്ടെത്തിയ അയൽവാസികളാണ് യുവാവിനെ സാഹസികമായി പിടികൂടിയത്.
കൊച്ചി: നഗരമദ്ധ്യത്തിൽ 63കാരിയെ ഫ്ലാറ്റിൽ കയറി ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി കടവന്ത്ര സുഭാഷ് നഗറിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവമുണ്ടായത്. മദ്യലഹരിയിലായിരുന്ന 23കാരനാണ് 63കാരിയെ കയറി പിടിച്ച് ആക്രമിക്കാൻ ശ്രമിച്ചത്.
വീട്ടമ്മയുടെ കരച്ചിൽ കേട്ടെത്തിയ അയൽവാസികളാണ് യുവാവിനെ സാഹസികമായി പിടികൂടിയത്. നാട്ടുകാർ ചേർന്ന് പിടികൂടിയ യുവാവിനെ പിന്നീട് കെട്ടിയിട്ടു. ഇതിനുശേഷമാണ് പോലീസിൽ വിവരമറിയിച്ചത്. കൊല്ലം സ്വദേശിയാണ് എന്നു മാത്രമാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. പേരോ മറ്റ് വിവരങ്ങളോ ഇയാൾ വ്യക്തമാക്കിയിട്ടില്ല. കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

ചൊവ്വാഴ്ച ഉച്ചയ്ക്ക്...
സെപ്റ്റംബർ അഞ്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെ കടവന്ത്ര സുഭാഷ് നഗറിലാണ് സംഭവമുണ്ടായത്. നിറയെ വീടുകളുള്ള പ്രദേശത്ത് എത്തിയ യുവാവ് മദ്യലഹരിയിലായിരുന്നു.

അടിവസ്ത്രം മാത്രം...
അടിവസ്ത്രം മാത്രം ധരിച്ചാണ് യുവാവ് സുഭാഷ് നഗറിലെത്തിയത്. ആദ്യം രണ് വീടുകളുടെ പരിസരത്ത് എത്തിയ യുവാവ് ആളുകളെ കണ്ടതോടെ അവിടെ നിന്നും പിൻവലിഞ്ഞു.

ഫ്ലാറ്റിലേക്ക്...
പ്രദേശത്തെ വീടുകളിൽ ആളുകളുണ്ടെന്ന് മനസിലാക്കിയ യുവാവ് പിന്നീട് സമീപത്തുള്ള ഫ്ലാറ്റിലെത്തി. സംഭവസമയത്ത് 63കാരിയായ വീട്ടമ്മ ഫ്ലാറ്റിൽ തനിച്ചായിരുന്നു.

കടന്നുപിടിച്ചു...
ഫ്ലാറ്റിനകത്തേക്ക് കയറിയ യുവാവ് വീട്ടമ്മയെ കടന്നുപിടിക്കുകയായിരുന്നു. ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടമ്മ ബഹളം വച്ചു. വീട്ടമ്മയുടെ കരച്ചിൽ കേട്ടാണ് അയൽവാസികൾ ഓടിയെത്തിയത്.

പിടികൂടി...
ഫ്ലാറ്റിലെത്തിയ അയൽവാസികൾ യുവാവിനെ പിടികൂടി കെട്ടിയിടുകയായിരുന്നു. ഇതിനുശേഷമാണ് നാട്ടുകാർ പോലീസിനെ വിവരമറിയിച്ചത്.

കസ്റ്റഡിയിൽ...
സുഭാഷ് നഗറിലെത്തിയ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. കൊല്ലം സ്വദേശിയാണെന്ന് മാത്രമാണ് യുവാവ് പോലീസിനോട് പറഞ്ഞത്.

ചോദ്യം ചെയ്യുന്നു...
കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. അതേസമയം, പരിക്കേറ്റ് ഇന്ദിരഗാന്ധി ആശുപത്രിയിൽ കഴിയുന്ന വീട്ടമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications