റോഡില്‍ നിന്ന് മാറി നില്‍ക്കാന്‍ പറഞ്ഞു യുവാവിന്‍റെ കൈ തല്ലിയൊടിച്ചു, സംഭവം തൃശൂരില്‍
മുളങ്കുന്നത്തുകാവ്: കേരളത്തില്‍ ഇപ്പോള്‍ നടത്തുന്ന അക്രമ സംഭവങ്ങളും കൊലപാതകങ്ങളുമൊക്കെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളപ്പോലും വെല്ലുന്ന തരത്തിലാണ്. തൃശൂര്‍ മുളങ്കുന്നത്തുകാവിലാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. റോഡില്‍ തടസമായി നിന്നവരോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ട യുവാവിന്റെ കൈ തല്ലിയൊടിച്ചതാണ് സംഭവം.
വെട്ടുകാട് അടിയവീട്ടില്‍ വേലുവിന്റെ മകന്‍ സതീശാണ് ആക്രമിയ്ക്കപ്പെട്ടത്. റോഡില്‍ നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് യുവാവിനെ ഇരുമ്പുവടികൊണ്ട് ആക്രമിയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

മദ്യപിച്ച ശേഷം റോഡില്‍ നിന്ന് വഴിയാത്രക്കാരെ തടയുകയായിരുന്നു ഒരു സംഘത്തെ ചോദ്യം ചെയ്തതിനാണ് സതീശിനെ മര്‍ദ്ദിച്ചത്. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.












Click it and Unblock the Notifications