ആര്യാടന്റെ കോളറിന് പിടിച്ചു;മര്‍ദ്ദനം, അറസ്റ്റ്
നിലന്പൂര്‍: വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനെ ആക്രമിക്കാന്‍ ശ്രമം. മന്ത്രിയുടെ ഷര്‍ട്ടിന്റെ കോളറില്‍ കയറിപ്പിടിച്ച യുവാവിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
ഫെബ്രുവരി 23 ന് നിലന്പൂരില്‍ വച്ചായിരുന്നു സംഭവം. മലപ്പുറം ഡിസിസി പ്രിസഡന്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജനജാഗ്രതാ യാത്രയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ആര്യാടന്‍ മുഹമ്മദിന് നേരെ ആക്രമണശ്രമം ഉണ്ടായത്.

തിരുവനന്തപുരം സ്വദേശിയായ ശ്രീകുമാറാണ് മന്ത്രിയുടെ കോളറില്‍ കയറിപ്പിടിച്ചത്. നിലന്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസില്‍ വച്ച് രാധ എന്ന സ്ത്രീ കൊല്ലപ്പെട്ട വിഷയം ഉന്നയിച്ചായിരുന്നു ഇത്. രാധയെ കൊന്നതിന് പിന്നില്‍ ആരാണെന്ന് ചോദിച്ചുകൊണ്ടായിരുന്നു ശ്രീകുമാറിന്റെ പ്രകടനം.
അപ്രതീക്ഷിതമായാണ് ശ്രീകുമാര്‍ മന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. മന്ത്രി കടന്നുപോകുമ്പോള്‍ സമീപത്ത് നില്‍ക്കുകയായിരുന്നു ഇയാള്‍. മന്ത്രിയെ കയറിപ്പിടിച്ചതും കൂടെയുണ്ടായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രീകുമാറിനെ പിടികൂടി മര്‍ദ്ദനം തുടങ്ങി. ഒടുവില്‍ പോലീസെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന കൊലപാതകത്തില്‍ ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ബിജു നായരാണ് ഒന്നാം പ്രതി. കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്നും കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തന്നെ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. വിഷയത്തില്‍ ആര്യാടനെതിരെ മുന്പും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിട്ടുണ്ട്.












Click it and Unblock the Notifications