• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ലൗജിഹാദ് ആരോപിച്ച് കുറ്റ്യാടി സ്വദേശിയായ യുവാവിന് ക്രൂര മര്‍ദ്ദനം! സ്വകാര്യ ഭാഗങ്ങളില്‍ മുളക് തേച്ചു

  • By Desk

ലൗ ജിഹാദ് ആരോപിച്ച് കുറ്റ്യാടി സ്വദേശിയായ യുവാവിന് പോലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനമേറ്റതായി പരാതി. ലൗ ജിഹാദ് ആരോപണത്തില്‍ കേരള പോലീസ് കര്‍ണാടക പോലീസിന് കൈമാറിയ ഫാസില്‍ എന്ന യുവാവിനാണ് കര്‍ണാടകയില്‍ സ്റ്റേഷനില്‍ വെച്ച് ക്രൂരമര്‍ദ്ദനം നേരിടേണ്ടി വന്നത്.

രണ്ട് മാസം മുന്‍പ് സൗത്ത് ബെംഗളൂരുവിലുള്ള പിങ്കി ചൗധരിയെന്ന യുവതിയും ഫാസിലും തമ്മില്‍ മതാചാര പ്രകാരം വിവാഹം കഴിച്ചിരുന്നു. പിന്നാലെ ഇരുവരും കുറ്റ്യാടിയിലുള്ള ഫാസിലിന്‍റെ വീട്ടിലേക്ക് തിരിച്ചു. എന്നാല്‍ പെണ്‍കുട്ടിയെ തേടി ബെംഗളൂരുവിലെ ബന്ധുക്കള്‍ എത്തുകയും ഫാസിലിനേയും യുവതിയേയും ബെംഗളൂരുവിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.

ഭീകരാന്തരീക്ഷം

ഭീകരാന്തരീക്ഷം

നാട്ടില്‍ ഫാസിലിനെ തേടിയെത്തിയ ബെംഗളൂരുവിലെ പോലീസ് സംഘം ഫാസിലിനേയും പിങ്കിയേയും ബലം പ്രയോഗിച്ച് പിടിച്ചാണ് കുറ്റ്യാടി സ്റ്റേഷനില്‍ എത്തിച്ചത്. തുടര്‍ന്ന് ഇവിടെ വെച്ച് ഇരുവരേയും വിട്ടുകിട്ടണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടു. പിന്നാലെ പോലീസ് സംഘം രണ്ടുപേരേയും കൊണ്ട് കര്‍ണാടകത്തിലേക്ക് കടന്നു.

കൊടിയ മര്‍ദ്ദനം

കൊടിയ മര്‍ദ്ദനം

കര്‍ണാടകയില്‍ എത്തിയ പോലീസ് പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറി. പിന്നാലെ ലൗ ജിഹാദ് ആരോപിച്ച് പോലീസ് ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയെന്നാണ് ഫാസില്‍ ആരോപിക്കുന്നത്. സ്വകാര്യ ഭാഗങ്ങളില്‍ അടക്കം മുളകുപൊടി തേക്കുകയും കണ്ണില്‍ മുളകുപൊടി വിതറുകയും ചെയ്തിട്ടുണ്ടെന്നും ഫാസില്‍ പറയുന്നു. സഹകരിച്ചില്ലേങ്കില്‍ വീട്ടുകാരെ ഉപദ്രവിക്കുമെന്ന് പോലീസുകാര്‍ പറഞ്ഞതായും ഫാസില്‍ ആരോപിച്ചു. ഇപ്പോള്‍ സ്വന്തം വീട്ടിലാണ് ഫാസില്‍ ഉള്ളത്. ഭാര്യയെ പിങ്കിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സില്‍ ഇന്നലെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍

സോഷ്യല്‍ മീഡിയയില്‍

കഴിഞ്ഞ ദിവസങ്ങളില്‍ ലൗ ജിഹാദ് ആരോപിച്ച് ഫാസിലിനെതരെ സോഷ്യല്‍ മീഡിയയില്‍ പല പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മതം മാറ്റിച്ചതായി കാണിച്ചുള്ള പോസ്റ്റുകളായിരുന്നു പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ ഫാസില്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പ്രചരിക്കുന്നതെല്ലാം തെറ്റാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ഫാസിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

അവസാന ശ്രമം

അവസാന ശ്രമം

സുഹൃത്തുക്കളെ ഒരു പക്ഷെ ഇതെന്റെ അവസാന ശ്രമം ആണ്..സോഷ്യൽ മീഡിയയുടെ ഇന്നത്തെ കാലത്തേ അത്യന്തം മനുഷ്യത്വപരമായ ഇടപെടൽ ഈ കാര്യത്തിൽ എനിക്ക് പ്രതീക്ഷ നൽകുന്നു..

എന്റെ പേര് ഫാസിൽ ,ഞാൻ ബാംഗ്ലൂർ ബെന്നാർഘട്ടയിൽ t John കോളേജിന് സമീപം ഒരു ടീ ഷോപ്പ് നടത്തുകയായിരുന്നു..ധാരാളം മാർവാഡികൾ അടക്കം വസിച്ചിരുന്ന ഏരിയയിൽ അവരുടെ വിഭാഗത്തിൽ പെട്ട ഒരു പെൺകുട്ടിയെ ഞാൻ കണ്ടുമുട്ടി..പിങ്കി ചൗധരി എന്നാണ് അവളുടെ പേര്..

പ്രണയം

പ്രണയം

ഞങ്ങൾ തമ്മിൽ പ്രണയമായി..ഞങ്ങൾ ഒരുമിച്ചു ജീവിക്കാൻ തീരുമാനം എടുത്തു.. പക്ഷെ അവൾക്ക് പതിനെട്ട് വയസ്സ് തികയാത്തതിനാൽ ഞങ്ങൾ ഒന്നര വർഷം കാത്തിരുന്നു.. തികച്ചും നിയമപരമായിട്ടായിരുന്നു ഒന്നിച്ചു ജീവിക്കാൻ തീരുമാനം കൈക്കൊണ്ടത്..പക്ഷെ അവളുടെ വീട്ടിൽ എതിർപ്പായി..എന്തു വന്നാലും ഞങ്ങൾക്ക് പരസ്പരം പിരിയാൻ കഴിയില്ലായിരുന്നു..പ്രണയത്തിനു ദേശവും ഭാഷയും ഒന്നും തടസ്സമല്ലല്ലോ.അന്യഭാഷാ കൈകാര്യം ചെയ്യാൻ പോലും അറിയാത്ത ഞാൻ അവളുമായി വളരെ അടുത്തു..എന്റെ കടയ്ക്ക് സമീപമുള്ള പ്രവീൺ മാർവാടി സ്റ്റോറിലെ ഉടമസ്ഥർ ആയിരുന്നു അവളുടെ കുടുംബം..

രാജസ്ഥാനിലേക്ക്

രാജസ്ഥാനിലേക്ക്

ഞങ്ങളുടെ പ്രണയം ഒടുവിൽ അറിഞ്ഞപ്പോൾ അവളെ മാതാപിതാക്കൾ രാജസ്ഥാനിലേക്ക് ബലമായി കടത്താൻ തീരുമാനിച്ചു.. ഒടുവിൽ കഴിഞ്ഞ മാർച്ച് 20 നു വൈകുന്നേരം, ഞങ്ങൾ ഇവിടെ നിന്നും നീങ്ങാൻ തീരുമാനിച്ചു..ജീവൻ പണയപ്പെടുത്തി എന്റെ കുറച്ചു ചങ്ങാതിമാരുടെ സഹായത്തോടെ മൈസൂരിൽ എത്തിപ്പെട്ടു.അവർ ഞങ്ങളെ പോലീസിന്റെ സഹായത്തോടെ പിന്തുടർന്നു കൊണ്ടേയിരുന്നു..

രജിസ്റ്റര്‍ മാരേജ്

രജിസ്റ്റര്‍ മാരേജ്

തുടർന്ന് അവിടെ വെച്ചു ഞങ്ങൾ രജിസ്റ്റർ മാര്യേജ് നടത്തി..ശേഷം kuttyadi യിലെ എന്റെ വീട്ടിലേക്ക് തിരിച്ചു..പിതാവ് മരിച്ചു പോയ എനിക് ഉമ്മ മാത്രം ആണ് ഉള്ളത്..തുടർന്ന് ആയിരുന്നു എന്റെ ജീവിതത്തിലെ പ്രശ്നങ്ങൾ ആരംഭിക്കുന്നത്.. നിയമപരമായി വിവാഹം ചെയ്തു എന്ന ധൈര്യത്തോടെ ഞാൻ ഭാര്യക്ക് ഒപ്പം ജീവിക്കുമ്പോൾ അവരുടെ വീട്ടുകാർ പ്രതികാര മനോഭാവവുമായി കർണ്ണാടക പൊലീസിനും ,ചില ഗുണ്ടകൾക്കുമൊപ്പം എന്റെ നാട്ടിൽ (കോഴിക്കോട് ) എത്തി.. എന്റെ ഉമ്മയെ അവർ ഭീഷണിപ്പെടുത്തി.ഞാൻ സർട്ടിഫിക്കറ്റുമായി കുറ്റിയാടി പോലീസ് സ്റ്റേഷനിൽ ഹാജരായെങ്കിലും അവർ ഇത് വേറൊരു രീതിയിലേക്ക് ഈ പ്രശ്നം വഴി തിരിച്ചു വിട്ടു ..ധാരാളം പണം അവളുടെ വീട്ടുകാർ ഒഴുക്കിയിട്ടുണ്ട്.. തുടർന്ന് പോലീസിനെ സ്വാധീനിച്ചു.

ലൗ ജിഹാദ്

ലൗ ജിഹാദ്

ഇത് ' ലവ് ജിഹാദ്' പോലെ ഉള്ള സംഭവം ആണെന്നും എന്റെ മതം മാറിയ എന്റെ ഭാര്യയെ തുടർന്ന് മറ്റു രാജ്യദ്രോഹ പ്രവർത്തനങ്ങളിലേക്ക് ചേർക്കുവാൻ വേണ്ടി ആണെന്നും അവർ കള്ള കഥ മെനഞ്ഞു..ഒന്നു മനസ്സിലാക്കുക..സുഹൃത്തുക്കളെ ,എനിക്ക് ഇത്തരത്തിൽ യാതൊരു വിധ കേസുകളോ പ്രവർത്തനങ്ങളോ ഇല്ല..അന്വേഷിച്ചാൽ അറിയാം.. പക്ഷെ പോലീസിനോട് ഞങ്ങൾ കെഞ്ചി പറഞ്ഞിട്ടും സംഭവം ബാംഗ്ലൂർ പരിധിയിൽ ആയത് കൊണ്ട് ഞങ്ങളെ ഇരുവരെയും കർണ്ണാടക പൊലീസിനൊപ്പം വിട്ടു.. തുടർന്ന് ബാംഗ്ലൂർ ഹുളിമാവ് സ്റ്റെഷനിൽ അവർ എത്തിച്ചു.. അവളെ അവിടുന്നു മാറ്റിയ ശേഷം കുടുംബത്തിനൊപ്പം വിട്ടു..

കൊടിയ മര്‍ദ്ദനം

കൊടിയ മര്‍ദ്ദനം

ഒരു രാത്രി മുഴുവൻ എന്നെ മാറി മാറി മർദിച്ചു..തല കീഴായി കെട്ടി തൂക്കി.. മുറിവുകളിൽ മുളക് തേച്ചു.. കൊല്ലാകൊല ചെയ്ത്

മൃതപ്രാണനാക്കി ..! ഒടുവിൽ മരിച്ചു വെന്ന് പോലും അവർ ധരിച്ചു.. രഹസ്യ കേന്ദത്തിൽ വെച്ചുള്ള മർദ്ദനത്തിനു ഒടുവിൽ ഒരു ബ്ലാങ്ക് പേപ്പറിൽ ഒപ്പിട്ടു വാങ്ങി..ദിവസങ്ങൾ നീണ്ട മർദ്ദന മുറയ്ക്ക് ഒടുവിൽ ജീവച്ഛവമായ എന്നെ അവർ kuttiadi സ്റ്റേഷനിൽ കൊണ്ട് ചെന്നിട്ടു..ഒടുവിൽ മരണത്തിന്റെ ഉത്തരവാദിത്തം ഏൽക്കേണ്ടി വരുമെന്ന ഭയത്താൽ അവർ എന്നെ ജീവനോടെ ഉമ്മയ്ക്ക് തിരിച്ചു ഏൽപ്പിച്ചു..

കുഞ്ഞ് നഷ്ടപ്പെട്ടു

കുഞ്ഞ് നഷ്ടപ്പെട്ടു

ഈ അടുത്ത് ആണ് ശാരീരികമായി ഞാൻ അൽപ്പം മെച്ചപെട്ടത്..എന്റെ ഭാര്യ എനിക്ക് നഷ്ടമാവുമ്പോൾ അവൾ ഗർഭിണിയായിരുന്നു..എന്റെ കുഞ്ഞിനെ അവർ നശിപ്പിച്ചു കാണും.. എങ്കിലും എനിക്കെന്റെ ഭാര്യയെ മതി..നല്ലവരായ എന്റെ സോഷ്യൽ മീസിയ സുഹൃത്തുക്കൾ ഇതൊന്നു ഷെയർ ചെയ്‌തു എന്നെ സഹായിക്കുമോ.. എനിക്ക് ഇതു മാത്രമേ ഇനി പ്രതീക്ഷ ഉള്ളൂ..

അവകാശം

അവകാശം

ഈ രാജ്യത്ത് പരസ്പരം ഇഷ്ടപ്പെട്ടവർ ഒന്നിച്ചു ജീവിക്കാൻ എല്ലാ അവകാശങ്ങളുമുള്ള നിയമ സംവിധാനം ഉണ്ടായിട്ടും ഞാൻ ഇന്ന് നേരിടുന്ന പ്രശ്നം കടുത്ത മനുഷ്യവകാശ ലംഘനം തന്നെയല്ലേ..എന്നെയും സഹായിച്ചൂടെ മറ്റുളവരിലേക്കു ഇതൊന്നു എത്തിക്കാൻ എങ്കിലും ഒന്ന് സഹായിക്കണം..

English summary
youth beaten up in police station in karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more