കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പറയുന്നത് മുഴുവൻ പരസ്പരവിരുദ്ധം.. ചിന്ത ജെറോം ഉരുളലോടുരുളൽ... മനോരമ കൊടുത്ത എട്ടിന്റെ പണി.. വീഡിയോ!!

  • By Muralidharan
Google Oneindia Malayalam News

വളരെ നിസാരമായ ഒരു വിഷയമാണ് അടുത്ത അര മണിക്കൂറിൽ നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് എന്ന മുൻകൂർ ജാമ്യത്തോടെയാണ് മനോരമ ന്യൂസിലെ ഒമ്പത് മണി ചർച്ച ഇന്നലെ തുടങ്ങിയത്. ചർച്ചയുടെ പേര് ഒമ്പത് മണി എന്നാണെങ്കിലും യുവജന ബോർഡ് ചെയർമാൻ ചിന്ത ജെറോമിന് നല്ല എട്ടിന്‍റെ പണി കൊടുക്കുന്നതായിരുന്നു ചർച്ച.

ചിന്ത ജെറോമിനെ ട്രോൾ ചെയ്ത് കൊന്ന് സോഷ്യൽ മീഡിയ.. രാഷ്ട്രീയമാക്കി സംഘികളുടെ ഔട്ട്സ്പോക്കണും.. പാവം ഐസിയു, ട്രോളാനും വയ്യ ട്രോളാതിരിക്കാനും വയ്യ!!ചിന്ത ജെറോമിനെ ട്രോൾ ചെയ്ത് കൊന്ന് സോഷ്യൽ മീഡിയ.. രാഷ്ട്രീയമാക്കി സംഘികളുടെ ഔട്ട്സ്പോക്കണും.. പാവം ഐസിയു, ട്രോളാനും വയ്യ ട്രോളാതിരിക്കാനും വയ്യ!!

മലയാളത്തിൽ സൂപ്പർ ഹിറ്റായി മാറിക്കഴിഞ്ഞ ജിമിക്കിക്കമ്മൽ പാട്ടിനെ കീറിമുറിച്ച് ഡി വൈ എഫ് ഐയുടെ തീപ്പൊരി നേതാവായ ചിന്ത ജെറോം നടത്തിയ പ്രസംഗമായിരുന്നു മനോരമ ചർച്ചയാക്കിയത്. നിലപാടുകളിൽ വെള്ളം ചേർത്തും പരസ്പരവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞും ഉരുണ്ടുകളിച്ചും ചിന്ത ആകെ വശംകെട്ടുപോയ ചർച്ച ഇപ്പോൾ സോഷ്യൽ മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്.

ചിന്ത പറഞ്ഞത് ഇതാണ്

ചിന്ത പറഞ്ഞത് ഇതാണ്

വെളിപാടിന്റെ പുസ്തകം എന്ന മോഹൻലാൽ ചിത്രത്തിലെ ജിമിക്കിക്കമ്മൽ എന്ന പാട്ട് പുരോഗമന ആശയമുള്ളതല്ല എന്നായിരുന്നു യുവജന ബോർഡ് ചെയർപേഴ്സനും ഡി വൈ എഫ് ഐ നേതാവുമായ ചിന്ത ജെറോമിന്റെ കണ്ടെത്തൽ. ഇത് മാത്രമല്ല, ജിമിക്കിയും കമ്മലും മോഷ്ടിച്ചുകൊണ്ടുപോകുന്ന അച്ഛന്മാരും ബ്രാണ്ടി കുടിക്കുന്ന അമ്മമാരും കേരളത്തിൽ ഇല്ലെന്ന് വരെ ചിന്ത വളരെ സീരിയസായി പറഞ്ഞുകളഞ്ഞു.

എവിടെവെച്ചാണ് ചിന്ത ഇത് പറഞ്ഞത്

എവിടെവെച്ചാണ് ചിന്ത ഇത് പറഞ്ഞത്

പരുമല പള്ളിയിൽ ഓർത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ രാജ്യാന്തര സമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു ചിന്ത ജെറോം ഇത് പറഞ്ഞത്. ചിന്തയെ പോലെ ഒരു വിപ്ലവ നേതാവ് പള്ളിയിലൊക്കെ പോയി പ്രസംഗിച്ചല്ലോ എന്ന് പോലും ആരും സംശയം ഉന്നയിച്ചില്ല. മറിച്ച് ഇത്രയ്ക്ക് അരസികയാണോ ചിന്ത ജെറോം എന്ന രീതിയിലായിരുന്നു ചർച്ച.

ചിന്തയുടെ വാദം പൊളിയുന്നു

ചിന്തയുടെ വാദം പൊളിയുന്നു

താൻ ജിമിക്കിക്കമ്മൽ എന്ന പാട്ട് ആസ്വദിക്കുന്ന ഒരാളാണ് എന്നാണ് ചിന്ത ജെറോം മനോരമ ടിവിയിലെ ചർച്ചയിൽ പറഞ്ഞത്. പാട്ടിനൊപ്പം താളം പിടിക്കുകയും ചെയ്യുന്ന ആളാണ്. എന്നാൽ ചിന്ത പറയുന്നതിൽ പൊരുത്തക്കേടുണ്ട് എന്ന് പ്രമോദ് രാമൻ ചൂണ്ടിക്കാട്ടുന്നു. ചിന്ത പ്രസംഗിച്ചതും ഇപ്പോൾ പറയുന്നതുമായ കാര്യങ്ങളിലെ വൈരുദ്ധ്യം ഇതാ ഇങ്ങനെയാണ്.

ജിമിക്കിക്കമ്മൽ ആസ്വദിക്കുന്നത് തെറ്റ്

ജിമിക്കിക്കമ്മൽ ആസ്വദിക്കുന്നത് തെറ്റ്

യുവാക്കളെ സംസ്കാരത്തിൽ നിന്നും വഴി തെറ്റിക്കുന്നതും ദുർബലരാക്കുന്നതുമായ പലവിധ കാരണങ്ങൾ പറഞ്ഞ് അതിലൊന്നായി ജിമിക്കിക്കമ്മൽ പാട്ടിനെ ഉദാഹരിക്കുകയായിരുന്നു ചിന്ത ചെയ്തത് എന്ന് പ്രമോദ് രാമൻ പറയുന്നു. അങ്ങനെ വരുമ്പോൾ ഈ പാട്ട് ആസ്വദിക്കുന്നത് തെറ്റ് എന്നല്ലേ അർഥം എന്നും ചോദ്യം. ഇതിന് ചിന്ത മറുപടി പറയുന്നത് ഇങ്ങനെ.

കല കലയ്ക്ക് വേണ്ടി മാത്രമല്ല

കല കലയ്ക്ക് വേണ്ടി മാത്രമല്ല

കല കലയ്ക്ക് വേണ്ടി മാത്രമല്ല, പുരോഗമന ആശയങ്ങള്‍ മുന്നോട്ട് വെക്കുന്നത് ആയിരിക്കണമെന്ന ചിന്തയാണ് തനിക്കെന്ന് ചിന്ത പറയുന്നു. പൊന്നരിവാൾ അമ്പിളിയിൽ, ബോബ് മാർളി സംഗീതം തുടങ്ങിയവയാണ് ഇത്തരത്തിൽ ചിന്ത ജെറോം പുരോഗമന ഗാനങ്ങളായി കാണുന്നത്. എന്ന് കരുതി മറ്റ് പാട്ടുകളൊന്നും ഇവിടെ പാടില്ലേ എന്ന് മറുചോദ്യം.

ചിന്തയുടെ ഗവേഷണത്തെക്കുറിച്ച്

ചിന്തയുടെ ഗവേഷണത്തെക്കുറിച്ച്

പുലിമുരുകനെക്കുറിച്ച് ഷാനി പ്രഭാകർ പറഞ്ഞ സംശയം ചർച്ചയായത് മുതൽ 90കൾക്ക് ശേഷമുള്ള മലയാള സിനിമയിലെ പ്രത്യയ ശാസ്ത്രപരമായ പോരായ്മകൾ ചർച്ച ചെയ്യുന്ന ചിന്തയുടെ ഗവേഷണം വരെ ചർച്ചയിൽ വന്നു. മോഹൻലാലിനെ മാതൃകയാക്കണമെന്ന് പറയുകയും സിനിമയിലെ പ്രത്യയശാസ്ത്ര പരമായ പോരായ്മകളെ ഗവേഷണം ചെയ്യുകയും ചെയ്യുന്നതിൽ ഒരു ഔചിത്യക്കുറവുണ്ടോ എന്നായി ചോദ്യം.

വഴിതെറ്റിക്കുന്ന സെൽഫി

വഴിതെറ്റിക്കുന്ന സെൽഫി

സെൽഫിയുടെ രാഷ്ട്രീയം എന്ന് പറയുന്നത് സ്വാർഥതയുടെ രാഷ്ട്രീയമാണ് എന്ന് പറയുകയുമാണ് ചിന്ത ജെറോം തന്റെ പ്രസംഗത്തില്‍ പറയുന്നത്. സെല്‍ഫിക്കൊരു പ്രത്യയ ശാസ്ത്രമുണ്ട്. താന്‍ തന്റെ കാര്യം മാത്രം നോക്കിയാല്‍ മതിയെന്ന ചിന്തയാണ് സെല്‍ഫി മുന്നോട്ട് വെക്കുന്ന പ്രത്യയശാസ്ത്രമെന്നാണ് ചിന്ത തന്റെ പ്രസംഗത്തില്‍ പറയുന്നത്.

സെല്‍ഫി എടുക്കാറുള്ള ചിന്ത

സെല്‍ഫി എടുക്കാറുള്ള ചിന്ത

ഈ പറയുന്ന ചിന്ത ജെറോം തന്നെ സെല്‍ഫി എടുക്കുകയും ഫേസ്ബുക്കില്‍ പോസ്റ്റുകയും ചെയ്യാറുണ്ട് എന്നതാണ് രസകരം. സ്വന്തം ചിത്രമെടുത്ത് തന്നിലേക്ക് ഒതുങ്ങുകയും ചെയ്യുന്നുണ്ട് എന്ന് പറയുകയും അതേസമയം സെല്‍ഫി ഫേസ്ബുക്കില്‍ ഇടുകയും ചെയ്യുന്ന പരസ്പര വിരുദ്ധതയാണ് ചിന്ത ജെറോം ചര്‍ച്ചയില്‍ ഉടനീളം കാഴ്ചവെച്ചത്.

ചിന്തയ്ക്ക് സംഘപരിവാറിന്റെ സ്വരം

ചിന്തയ്ക്ക് സംഘപരിവാറിന്റെ സ്വരം

'പർണ്ണാശ്രമങ്ങളിൽ മൊട്ടിട്ട്, ആസേതു ഹിമാചലം പടർന്ന ആർഷഭാരത സംസ്കാരമാണ് നമ്മുടേത്'. കേട്ടിട്ട് ശശികലയോ ശോഭാസുരേന്ദ്രനോ പറഞ്ഞതാണെന്ന് തോന്നരുതെന്ന് പറഞ്ഞാണ് സോഷ്യൽ മീഡിയ ചിന്തയുടെ വാക്കുകളെ സ്വീകരിക്കുന്നത്. കറുത്തവരിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് ഭഗവാൻ കൃഷ്ണനും പിന്നെ രജനീകാന്തിനും എന്ന് ചിന്ത പറയുന്നുണ്ട്.

രസകരമായ കമൻറുകൾ

രസകരമായ കമൻറുകൾ

ഷീലാ കണ്ണന്താനത്തിന്റെ വേദന ദൈവം കണ്ടു ! പൊട്ടനെ കമ്മി ചതിച്ചാൽ കമ്മിയെ ദൈവം ചതിക്കും എന്ന് മനസിലായില്ലേ ജിമിക്കി കമ്മീ. തുമ്പി വാ തുമ്പകുടത്തിൽ തുഞ്ചത്തായ് ഊഞ്ഞാലിടാം - ഒരു പാവം തുമ്പിയെയാണ് സാമൂഹ്യ ദ്രോഹികൾ ഊഞ്ഞാലിടാൻ വിളിയ്ക്കുന്നത് ഇത് തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ട വിഷയം ആണ് ചിന്തയെ കമൻറുകൾ ട്രോളുകൾ തോന്നുന്നത്.

നടപടിയെടുക്കണം. തീർച്ച

നടപടിയെടുക്കണം. തീർച്ച

ഈ പാട്ടു കേൾക്കുന്ന ഒരു വ്യക്തി തീർച്ചയായും ഭാര്യയുടെ ജിമിക്കിക്കമ്മൽ മോഷ്ടിക്കും ഭാര്യ അയാളുടെ ബ്രാണ്ടി മോഷ്ടിച്ച് കുടിക്കുകയും ചെയ്യും. ഇതു വളരെ അപകടം പിടിച്ച അവസ്ഥതന്നെയാണ്. സർക്കാർ വേണ്ട നടപടി സ്വീകരിക്കണം - ഇതാ മറ്റൊരു ട്രോൾ. എന്തിനാണ് സാറേ ഈ പ്രസംഗം ചർച്ച ചെയ്യുന്നത് എന്താണ് ഇതിന്‍റെ പ്രാധാന്യം എന്ന് വരെ സംശയമുണ്ട്.

വീഡിയോ കാണാം

ചിന്ത പറയുന്നത് പരസ്പര വിരുദ്ധമാണ് എന്ന് ചര്‍ച്ച നയിച്ച പ്രമോദ് രാമന്‍ പലപ്പോഴും പറയുന്നു. ചിന്ത അത് സമ്മതിച്ചുകൊടുക്കുന്നില്ല എന്നത് വേറെ കാര്യം. എന്തായാലും ആ ചര്‍ച്ച ഒന്ന് കാണാം.

English summary
Do the Youth Commission Chairman has no enjoyment capabilities Manorama News discussion.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X