Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിന്ത ജെറോം ഇനി 'ഡോ. ചിന്ത ജെറോം'... ട്രോളുന്നവര്‍ അറിയണം ചില കാര്യങ്ങള്‍

കേരളത്തില്‍ ഏറ്റവും അധികം വിമര്‍ശിക്കപ്പെട്ടിട്ടുള്ള, ട്രോള്‍ ചെയ്യപ്പെട്ടിട്ടുള്ള ഇടത് വനിത നേതാക്കളില്‍ ഒരാളാണ് ചിന്ത ജെറോം. ഇപ്പോഴത്തെ സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ. എന്നാല്‍ ചിന്ത ജെറോമിന് ഇനി മറ്റൊരു വിശേഷണം കൂടിയുണ്ടാകും- ഡോക്ടര്‍ ചിന്താ ജെറോം.

കേരള സര്‍വ്വകലാശാലയില്‍ നിന്ന് ഗവേഷണ ബിരുദം സ്വന്തമാക്കിയിരിക്കുകയാണ് ചിന്ത ജെറോം. പ്രതിസന്ധിയുടെ കാലത്ത് യുവജന കമ്മീഷനെ മികച്ച രീതിയില്‍ ചലിപ്പിച്ച നേതൃത്വം കൂടിയാണ് ചിന്തയുടേത്. എസ്എഫ്‌ഐയിലൂടെ ആയിരുന്നു ചിന്ത ജെറോമിന്റെ രാഷ്ട്രീയ പ്രവേശനം.

1

കേരള സര്‍വ്വകലാശാലയില്‍ നിന്നാണ് ചിന്ത ജെറോം ഡോക്ടറേറ്റ് നേടിയിരിക്കുന്നത്. 'നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം' എന്ന വിഷയത്തില്‍ ആയിരുന്നു ഗവേഷണം. കേരള സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സലര്‍ കൂടിയായ ഡോ പിപി അജയന്റെ കീഴിലായിരുന്നു ഗവേഷണം പൂര്‍ത്തിയാക്കിയത്.

2

കേരള സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം 'ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍' ആയിരുന്നു ചിന്ത ഗവേഷണം നടത്തിയത്. യുജിസിയുടെ ജൂനിയര്‍ റിസെര്‍ച്ച് ഫെല്ലോഷിപ്പോടെ (ജെആര്‍എഫ്) ആയിരുന്നു ചിന്ത ഗവേഷണം നടത്തിയത്. സംഘടനാ പ്രവര്‍ത്തനങ്ങളുടേയും യുവജന കമ്മീഷന്‍ അധ്യക്ഷ എന്ന നിലയിലുള്ള തിരക്കുകളുടേയും ഇടയിലാണ് ചിന്ത ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

3

എസ്എഫ്‌ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും ആയിരുന്നു ചിന്ത ജെറോം. നിലവില്‍ ഡിവൈഎഫ്‌ഐയുടെ കേന്ദ്ര കമ്മിറ്റി അംഗമാണ്. കൊല്ലം ഫാത്തിമ മാതാ കോളേജില്‍ നിന്നാണ് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയത്. കൊല്ലത്തെ കര്‍മ്മല റാണി ട്രെയ്‌നിങ് കോളേജില്‍ നിന്ന് ബിഎഡും നേടിയിട്ടുണ്ട് ചിന്ത ജെറോം.

4

കേരള സര്‍വ്വകലാശാലയിലെ മുന്‍ സിന്‍ഡിക്കേറ്റ് അംഗമാണ്. കേരള സര്‍വ്വകലാശാല ചെയര്‍പേഴ്‌സണും ആയിരുന്നു. മൂന്ന് തവണ തുടര്‍ച്ചയായി 'കുട്ടികളുടെ പ്രധാനമന്ത്രി' ആയും ചിന്ത ജെറോം പഠന കാലത്ത് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മികച്ച പ്രാസംഗിക എന്ന നിലയിലും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള യുവനേതാവാണ് ചിന്ത ജെറോം.

5

ചിന്ത ജെറോമിന്റെ പ്രസംഗ ശൈലിയേയും പലപ്പോഴും എതിരാളികള്‍ ട്രോളുകള്‍ക്ക് ഇരയക്കാറുണ്ട്. എന്നാല്‍ മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരുടെ നേരിട്ടുള്ള പ്രശംസ ഏറ്റുവാങ്ങിയിട്ടുള്ളതാണ് ചിന്തയുടെ പ്രസംഗ ശൈലി. കേരള സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ആയിരിക്കേ യൂണിയന്‍ ഉദ്ഘാടന വേദിയില്‍ ആയിരുന്നു എംടി വാസുദേവന്‍ നായര്‍ ചിന്തയുടെ ഉച്ഛാരണ ശുദ്ധിയേയും ഭാഷാ ശൈലിയേയും ആയിരുന്നു വേദിയില്‍ വച്ച് തന്നെ പ്രശംസിച്ചത്.

6

ഏറെ വിവാദങ്ങള്‍ക്കും ട്രോളുകള്‍ക്കും വഴിവച്ചിട്ടുള്ള ആള്‍ തന്നെ ചിന്ത ജെറോം. ജിമിക്കി കമ്മല്‍ പാട്ടിനെ കുറിച്ചും, സെല്‍ഫിയെ കുറിച്ചും എല്ലാം നടത്തിയ വിമര്‍ശനങ്ങള്‍ വലിയ പരിഹാസങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇത് കൂടാതെ, അഭിമന്യുവിന്റെ കൊലപാതകം സംബന്ധിച്ച് ചിന്ത നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു. അടുത്തിടെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതും ഒരു വിഭാഗം വിവാദമാക്കാന്‍ ശ്രമം നടത്തിയിരുന്നു.

Recommended Video

cmsvideo
    മൗനി ചിന്തയ്ക്ക് ട്രോൾപൂരം | News Of The Day | Oneindia Malayalam
    7

    അനീതിക്കെതിരേയും അസമത്വത്തിനെതിരേയും നിലയ്ക്കാത്ത പോരാട്ടം തുടരുന്ന യുവത്വത്തിനാണ് ചിന്ത, തന്റെ ഗവേഷണ പ്രബന്ധം സമര്‍പ്പിച്ചിരിക്കുന്നത്. പഠിക്കുക, പോരാടുക എന്ന മുദ്രാവാക്യം ഹൃദയത്തില്‍ പതിപ്പിച്ചു തന്ന എസ്എഫ്‌ഐ ആണ് ഈ അക്കാദമിക യാത്രയിലെ നേട്ടത്തിന് പിന്നിലെ ചാലക ശക്തി എന്നും ചിന്ത പറയുന്നു.

    'ചുംബനം, സമരം, ഇടതുപക്ഷം', 'ചങ്കിലെ ചൈന', 'അതിയശപ്പത്ത്' എന്നിങ്ങനെ മൂന്ന് പുസ്തകങ്ങളും ചിന്ത ജെറോം രചിച്ചിട്ടുണ്ട്. 2016 മുതല്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അധ്യക്ഷയാണ്. കൊല്ലം 'ചിന്താ ലാന്‍ഡില്‍' സി ജെറോമിന്റേയും എസ്തര്‍ ജെറോമിന്റേയും മകളാണ് ചിന്ത. മാതാപിതാക്കള്‍ രണ്ട് പേരും അധ്യാപകാണ്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+