ഹൈക്കോടതി കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ഇടുക്കി സ്വദേശി ആത്മഹത്യ ചെയ്തു!
കൊച്ചി: ഹൈക്കോടതി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു. ആറാം നിലയിലെ കോടതി മുറിയില്‍ നിന്ന് പുറത്തേക്കോടിയെത്തി നടുത്തളത്തിലേക്ക് ചാടുകയായിരുന്നു. ഇടുക്കി ഉടുമ്പഞ്ചോല സ്വദേശി രാജേഷ് പൈയാണ് (46) ആത്മഹത്യ ചെയ്തത്. രാജേഷ് അഭിഭാഷകനെ കാണാനായി കോടതിയിലെത്തിയതാണെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.
രുതരമായി പരിക്കേറ്റ രാജേഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഏത് സാഹചര്യത്തിലാണ് ഇയാള്‍ ഹൈക്കോടതിയിലെത്തിയതെന്നതിനെപ്പറ്റിയുള്ള അന്വേഷണം തുടങ്ങി.

മരിച്ച രാജേഷിന്റെ പക്കൽ നിന്ന് ചില കുറിപ്പുകൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. മറ്റ് വിവരങ്ങളും ഇതുവരെ പോലീസ് പുറത്ത് വിട്ടിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പോലീസ് അറിയിച്ചു.












Click it and Unblock the Notifications