കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമം... ആശുപത്രിയിൽ എത്തിച്ചപ്പോൾ നാലാം നിലയില്‍ നിന്ന് ചാടി മരിച്ചു

Google Oneindia Malayalam News

കൊല്ലം: ആത്മഹത്യാ ശ്രമത്തിനിടെ രക്ഷപ്പെടുത്തിയ യുവാവ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ആണ് സംഭവം. പന്മന സ്വദേശിയായ ഖൈസ് ബഷീര്‍ ആണ് മരിച്ചത്.

പതിനാറുകാരിയുടെ മൃതദേഹം പൊട്ടക്കിണറ്റിൽ, തിരുവനന്തപുരത്ത് അമ്മയും സുഹൃത്തും പിടിയിൽ!പതിനാറുകാരിയുടെ മൃതദേഹം പൊട്ടക്കിണറ്റിൽ, തിരുവനന്തപുരത്ത് അമ്മയും സുഹൃത്തും പിടിയിൽ!

കഴുത്തിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഖൈസ് ബഷീറിനെ നാട്ടുകാര്‍ ആയിരുന്നു ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയ്ക്ക് ശേഷം അപകട നില തരണം ചെയ്യുകയും ചെയ്തിരുന്നു. അതിന് ശേഷം ആണ് ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയത്.

Suicide

മാതാപിതാക്കള്‍ക്കൊപ്പം ബഹ്‌റൈനില്‍ ആയിരുന്നു ഖൈസ് പന്ത്രണ്ടാം ക്ലാസ്സ് വരെ പഠിച്ചിരുന്നത്. അതിന് ശേഷം കേരളത്തില്‍ എന്‍ട്രന്‍സ് പ്രവേശന പരീക്ഷാ തയ്യാറെടുപ്പിന് വേണ്ടി ചേര്‍ക്കുകയായിരുന്നു. ഖൈസിന് ഇതില്‍ താത്പര്യം ഉണ്ടായിരുന്നില്ല എന്നാണ് സൂചന.

ആദ്യ ആത്മഹത്യാ ശ്രമത്തിന് ശേഷം ഖൈസിന് ആശുപത്രിയില്‍ കൗണ്‍സിലിങ് നല്‍കിയിരുന്നു. അതിനിടെയാണ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് തന്നെ ചാടി ജീവനൊടുക്കിയത്.

English summary
Youth committed suicide by jumping from hospital building
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X