പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു; വീട്ടിലെത്തിയ യുവാവ് തൂങ്ങി മരിച്ചു, സംഭവം തിരുവനന്തപുരത്ത്!
തിരുവനന്തപുരം: കരിമഠം കോളനിയിലെ യുവാവ് തൂങ്ങി മരിച്ച നിലയിൽ. പോലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ച യുവാവാണ് തൂങ്ങി മരിച്ചത്. കരിമഠം കോളനിയിൽ താമസിക്കുന്ന ബിജുവാണ് മരിച്ചത്. ഓട്ടോറിക്ഷ തൊഴിലാളികൾ തമ്മിലുള്ള സംഘർഷവുമായി ബന്ധപ്പെട്ടാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്. ശനിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത ബിജുവിനെ ഞായറാഴ്ച ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കുന്നു.
വീട്ടിനകത്താണ് ആത്മഹത്യ ചെയ്തത്. സംഘർഷവുമായി ബന്ധപ്പെട്ട് സംശയം തോന്നിയാണ് ബിജുവിനെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് ഭാഷ്യം. പിന്നീട് ചോദ്യം ചെയ്തപ്പോൾ ബിജുവും സംഘർഷത്തിൽ പങ്കാളിയാണെന്ന് മനസിലായി. എനനാൽ ഗുരുതരമായ വകുപ്പുകളൊന്നും ബിജുവിനെതിരെ ചുമത്തിയിരുന്നില്ലെനന് പോലീസ് പറഞ്ഞു.

സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാവുന്ന കുറ്റമാണ് ചെയ്തത്. ശനിയാഴ്ച കസ്റ്റഡിയിലെടുത്ത ബിജുവിനെ ഞായറാഴ്ച ആൾ ജാമ്യത്തിൽ വിട്ടയച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. ബിജുവിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ നടത്തുകയാണ്. ഇതിന് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.












Click it and Unblock the Notifications