കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് ട്വീറ്റ്; കാക്കി നിക്കര്‍ അയച്ചുകൊടുത്ത് യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം; കര്‍ഷക സമരത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി നിലപാടെടുത്ത് ട്വീറ്റ് ചെയ്‌ത കായികതാരം പിടി ഉഷക്ക് കാക്കി നിക്കര്‍ അയച്ച് കൊടുത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.
കര്‍ഷക സമരത്തില്‍ മുന്‍ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കേന്ദ്രത്തിന് അനുകൂലമായി ട്വിറ്ററില്‍ നിലപാട് അറിയിച്ചതിന് തൊട്ടു പിന്നാലെയാണ് കേന്ദ്രത്തെ അനുകൂലിച്ച് പിടി ഉഷയും രംഗത്തെത്തിയത്.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ കേരള സന്ദര്‍ശന ചിത്രങ്ങള്‍ കാണാം
പിടി ഉഷയുടെ പ്രതികരണം പുറത്തു വന്നതിന് പിന്നാലെ നിരവധി പേരാണ് താരത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെതത്തിയത്. പിടി ഉഷക്കെതിരെ നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. സെലിബ്രിറ്റികള്‍ക്ക് കേന്ദ്രം അയച്ച് കൊടുത്ത അതേ സ്‌ക്രിപ്‌റ്റ് ആയിരുന്നു ട്വിറ്ററില്‍ എന്നും ആരോപണമുയര്‍ന്നു. ഇതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.
യൂത്ത് കോണ്‍ഗ്രസ് കരുനാഗപ്പള്ളി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാവി നിക്കര്‍ പോസ്‌റ്റല്‍ വഴി ഉഷയുടെ മേല്‍വിലാസത്തില്‍ അയച്ചുകൊടുത്തു. യൂത്ത് കോണ്ഡഗ്രസിന്റെ സംസ്ഥാന സെക്രട്ടറി ജി. മഞ്‌ജു കുട്ടന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.












Click it and Unblock the Notifications