Get Updates
Get notified of breaking news, exclusive insights, and must-see stories!

വടകര നഗരത്തിൽ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

വടകര: ആഭ്യന്തര വകുപ്പിന്റെ നിരന്തരമായ വീഴ്ച്ചയിലും കോട്ടയത്തെ കെവിന്റെ ക്രൂരമായ ദുരഭിമാന കൊലയിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് വടകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണറായി വിജയന്റെ കോലം കത്തിക്കുകയും പ്രതിഷേധ ജ്വാല സംഘടിപ്പിക്കുകയും ചെയ്തു.പ്രതിഷേധ കൂട്ടായ്‌മ കെഎസ്‌യൂ മുൻ ജില്ലാ പ്രസിഡന്റ് വി പി ദുൽഖിഫിൽ ഉദ്‌ഘാടനം ചെയ്തു..

protest

പിണറായി സി പി എം സംസ്ഥാന സെക്രട്ടറിയാപ്പോൾ നടപ്പാക്കിയ രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്നതടക്കമുള്ള ഫാസിസ്ററ് സമീപനം കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോളും പോലീസ് നെ ഉപയോഗിച്ച് നടപ്പിലാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ഇതിനെതിരെ മാധ്യമങ്ങൾ വാർത്ത കൊണ്ട് വരുമ്പോൾ അവരെ ഭീഷണിപ്പെടുത്തി അടിച്ചമർത്തനാണ് കേരളത്തിന്റെ മുഖ്യമന്ത്രി ശ്രമിക്കുന്നത്.ഇതിനെതിരെ ശക്തമായ ജനകീയ പ്രതിരോധം യൂത്ത് കോൺഗ്രസ്സ് ഉയർത്തി കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു.തുടർച്ചയായ കസ്റ്റഡി മരണങ്ങളും പോലീസിന്റെ കൃത്യനിർവ്വ ഹണത്തിലെ നിരന്തരമായ വീഴ്ച്ചയും ആഭ്യന്തര വകുപ്പിന്റെ ഗുരുതരമായ വീഴ്ച്ചയാണ് തുറന്ന് കാട്ടുന്നത്.പോലീസ് നിഷ്‌ക്രിയമായതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കെവിന്റെ കൊലപാതകം.ആഭ്യന്തര വകുപ്പിൽ പൂർണ്ണ പരാജിതനായ പിണറായി വിജയൻ രാജി വെക്കണം എന്ന് യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെടുന്നു ബ്ലോക്ക് പ്രസിഡന്റ് അഡ്വ പി ടി കെ നജ്മൽ അധ്യക്ഷത വഹിച്ചു സഹീർ കാന്തിലാട്ട് , പ്രഭിൻ പാക്കയിൽ,സി നിജിൻ, സുബിൻ മടപ്പള്ളി, അജിനാസ് താഴത്ത്,അംജദ് പി. കെ, ശാലിനി. സി എച്,ഗീത,രാഗേഷ് കെ ജി ശ്രീജിഷ്, മണികൃഷ്ണൻ,അഭിലാഷ് കെ. വി എന്നിവർ സംസാരിച്ചു.

പ്രകടനത്തിന് സിജു പുഞ്ചിരിമിൽ, റയീസ്, നാഷിബ്, നിജാസ്, വിപിൻ പുറങ്കര, അഭിനന്ദ് തുടങ്ങിയവർ നേതൃത്വം നൽകി.പടം; വടകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+