അഴിമതി നടത്തുന്നവരും പ്രതികരിക്കുന്നവരും കോണ്‍ഗ്രസുകാര്‍, അവസാനം കൂട്ട തല്ല്; ഇതാ വീഡിയോ
കണ്ണൂര്‍: പയ്യന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കൂട്ടത്തല്ല്. സഹകരണ ബാങ്കിലെ നിയമന അഴിമതിക്കെതിരെ പ്രതികരിച്ച യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ മര്‍ദ്ദിച്ചത്.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് ബുധനാഴ്ച രാവിലെ അനിശ്ചിതകാല സമരം ആരംഭിച്ചത്. സ്ത്രീകള്‍ അടക്കം സമരത്തില്‍ പങ്കെടുത്തിരുന്നു. ഇവരെയാണ് ബാങ്ക് ജീവനക്കാരും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചത്.

അര്‍ഹതപ്പെട്ടവരെ ഒഴിവാക്കി കോഴ വാങ്ങി നിയമനം നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു സമരം. ബാങ്കിനു മുന്നില്‍ സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ കോണ്‍ഗ്രസുകാര്‍ പാഞ്ഞടുക്കുകയും കസേരഉള്‍പ്പെടെയുള്ളവ എടുത്ത് ആക്രമിക്കുകയായിരുന്നു. സ്ത്രീകള്‍ അടക്കമുള്ളവര്‍ അടികൊണ്ട് നിലത്ത് വീണു.
ചില പ്രവര്‍ത്തകരെ നേതാക്കള്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പയ്യന്നൂര്‍ പോലീസ് എത്തിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്. സംഘര്‍ഷത്തിനു ശേഷവും ബാങ്കിന് മുന്നില്‍ സമരം തുടരുകയാണ്.












Click it and Unblock the Notifications