Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും രാഷ്ട്രീയ അക്രമം; കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കൊല്ലം: കേരളത്തെ നടുക്കി വീണ്ടും രാഷ്ട്രീയ അക്രമം. കൊല്ലം ചവറയില്‍ ചേന്നങ്കര മുക്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇന്ന് രാത്രി 7.30ഓടെയാണ് സംഭവം. യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോയ് മോന്‍, സനൂപ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. പിന്നില്‍ ഡിവൈഎഫ്‌ഐയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ഒരാളുടെ തലക്കും ഒരാളുടെ കൈയ്യിനുമാണ് വെട്ടേറ്റത്. ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പ്രവീണ്‍ എന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ് അക്രമത്തിന് പിന്നിലെന്ന് യൂത്ത്‌കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ആരോപിച്ചു.

dy

പ്രാദേശിക തര്‍ക്കങ്ങളുടെ പേരിലായിരുന്നു അക്രമം നടത്തിയതെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അരുണ്‍ രാജ് പറഞ്ഞു. എന്നാല്‍ സംഭവവുമായി ഡി വൈ എഫ് ഐക്ക് ബന്ധമില്ലെന്ന് സംഘടനയുടെ ജില്ലാ നേതൃത്വം പ്രതികരിച്ചു. ക്ഷേത്രോല്‍സവവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് ഡിവൈഎഫ്‌ഐ പറയുന്നത്.

അക്രമിക്ക് ഡിവൈഎഫ് ഐയുമായി ബന്ധമില്ലെന്നും നേതാക്കള്‍ പറഞ്ഞു. പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലാപതകത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പാണ് കൊല്ലം ചവറയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ വാര്‍ത്ത പുറത്ത് വരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+