കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോര്‍ജ്ജ് നപുംസകം, കൃമി: യൂത്ത് കോണ്‍ഗ്രസ്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജിനെതിരെ വീണ്ടും യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. പിസി ജോര്‍ജ്ജിനെ നപുംസകം എന്നും കൃമി എന്നും ഒക്കെയാണ് യൂത്ത് കോണ്‍ഗ്രസ് വിശേഷിപ്പിച്ചിരിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വ ക്യാമ്പിലാണ് സംഭവം. സംഘടന പ്രമേയത്തിലാണ് ജോര്‍ജ്ജിനെ വിമര്‍ശിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിന് നേരേയും യൂത്ത് കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.

PC George

പിസി ജോര്‍ജ്ജിനെപോലുള്ള നപുംസകങ്ങളെ നിലക്ക് നിര്‍ത്താന്‍ കഴിയാത്ത കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കഴിവില്‍ യൂത്ത് കോണ്‍ഗ്രസിന് സംശയം ഉണ്ടത്രെ. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് എതിരേയും യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.

എന്നാല്‍ പിസി ജോര്‍ജ്ജുമായി ഇനി ഏറ്റമുട്ടലിന് ഇല്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ്സുകാരുടെ തീരുമാനം. പേടിച്ചിട്ടൊന്നുമല്ല, തുല്യരല്ലാത്ത കൃമികള്‍ക്കൊപ്പം തായം കളിക്കാന്‍ താത്പര്യമില്ലാത്തുകൊണ്ടാണത്രെ അത്. നപുംസകം മാത്രമല്ല, ജോര്‍ജ്ജ് കൃമിയാണെന്ന് കൂടി യൂത്ത് കോണ്‍ഗ്രസ് പറഞ്ഞിരിക്കുന്നു.

യുഡിഎഫ് സര്‍ക്കാരിനേയും വിമര്‍ശിക്കുന്നുണ്ട് കോണ്‍ഗ്രസിന്റെ യുവജന സംഘടന. വലത് മുന്നണി അധികാരത്തിലെത്തുന്ന കാലങ്ങളില്‍ ചില തത്പര കക്ഷികള്‍ സ്ഥാനമാനങ്ങള്‍ നേടാന്‍ കോക്കസുകള്‍ രൂപീകരിക്കുന്നതിനേയും യൂത്ത് കോണ്‍ഗ്രസ് ക്യാമ്പില്‍ വിമര്‍ശിക്കുന്നുണ്ട്.

English summary
Youth Congress again against PC Geroge.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X