വയനാട്ടില്‍ എംഐ ഷാനവാസിന്റെ മകളെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്; എതിര്‍പ്പുമായി യൂത്ത് നേതാക്കള്‍
തിരുവനന്തപുരം: അന്തരിച്ച കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ എംഐ ഷാനവാസിന്റെ മകളെ വയനാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാനുള്ള കോണ്‍ഗ്രസ്സില്‍ നീക്കത്തില്‍ എതിര്‍പ്പുമായി യൂത്ത് നേതാക്കള്‍. അന്തരിച്ച നേതാക്കളുടെ മക്കള്‍ക്ക് സീറ്റ് നല്‍കരുതെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ് മുന്‍ ഭാരവാഹികള്‍ കെപിസിസി പ്രസിഡന്റിന് കത്ത് നല്‍കി.
മുന്‍ ജനറല്‍ സെക്രട്ടറി ആര്‍ എസ് അരുണ്‍രാജിന്റെ നേതൃത്വത്തില്‍ ആണ് കത്ത് നല്‍കിയിരിക്കുന്നത്. എംഐ ഷാനവാസിന്റെ മകളെ വയനാട് സീറ്റില്‍ മത്സരിപ്പിക്കാന്‍ ഒരു വിഭാഗത്തിന് ആലോചനയുണ്ടെന്ന സൂചന പുറത്ത് വന്നതിന് പിന്നാലെയാണ് മുന്‍ഭാരവാഹികല്‍ കെപിസിസി പ്രസിഡന്റിന് കത്ത് നല്‍കിയത്.

എംഐ ഷാനവാസിന്റെ മകളെ വയനാട്ടില്‍ മത്സരിപ്പിക്കാനുള്ള നീക്കത്തിന് പിന്നാലെ അന്തരിച്ച മുന്‍ മന്ത്രിയും തൃശൂരില്‍ നിന്നുള്ള പാര്‍ട്ടി നേതാവുമായ സിഎന്‍ ബാലകൃഷ്ണന്റെ മകള്‍ക്ക് കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കാനും ധാരണയുണ്ട്. രണ്ട് ശ്രമങ്ങളും മുന്നില്‍ കണ്ടാണ് യൂത്ത് കോണ്‍ഗ്രസ് മുന്‍ഭാരവാഹികള്‍ പരാതിയുമായി രംഗത്തെത്തിയത്.












Click it and Unblock the Notifications