ഇരട്ടച്ചങ്കനല്ല..ഓട്ടച്ചങ്കന്‍...!! നാട് ഭരിക്കാന്‍ അറിയില്ലെങ്കില്‍ കളഞ്ഞിട്ട് പോണം മിസ്റ്റര്‍..!!
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ അടക്കമുള്ളവര്‍ നടത്തിയ പ്രതിഷേധത്തെ ക്രൂരമായി നേരിട്ട പോലീസ് നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ്സ്. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എയാണ് ഫേസ്ബുക്ക് പോസ്റ്റില്‍ സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും അതിരൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. പിണറായി എന്ന ആഭ്യന്തര മന്ത്രിയും ബെഹറ എന്ന ഡിജിപിയും കേരളത്തിന് വേണ്ട. പോലീസിനെ നിയന്ത്രിക്കാനും നാട് ഭരിക്കാനും അറിയില്ലെങ്കില്‍ കളഞ്ഞിട്ട് പോണം മിസ്റ്റര്‍ എന്ന് ഷാഫി പറമ്പില്‍ അഭിപ്രായപ്പെടുന്നു. ഓട്ടച്ചങ്കന്‍ എന്ന് വിളിച്ച് ഷാഫി പറമ്പില്‍ പിണറായിയെ പരിഹസിക്കുകയും ചെയ്യുന്നു.

ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപത്തില്‍..
പിണറായി എന്ന ആഭ്യന്തര മന്ത്രി യും
ബെഹറ എന്ന ഡി.ജി.പി യും കേരളത്തിനു വേണ്ട..
പോലീസിനെ നിയന്ത്രിക്കാനും നാട് ഭരിക്കാനും അറിയില്ലെങ്കിൽ കളഞ്ഞിട്ട് പോണം മിസ്റ്റർ..
മരണം വരെ അധികാര കസേര തീറെഴുതി തന്നിട്ടില്ല നിങ്ങൾക്ക്.. മകനെ നഷ്ടപെട്ട ആ അമ്മയെ വലിച്ചഴച്ചവർ ചെവിയിൽ നുള്ളിക്കോ.. പിണറായിയുടെ പോലീസിന്റെ തിണ്ണമിടുക്ക് കാണിക്കേണ്ടത് സ്വന്തം മകനെ നഷ്ടപെട്ട അമ്മയോടല്ല..ആ അമ്മ അവിടെ നിരാഹാരം ഇരുന്ന ഒലിച്ചു പോവായിരുന്നൊ ബെഹറയുടെ ഉണക്ക തൊപ്പി ?
തന്റെ തൊപ്പിയും കസേരയും ആ അമ്മയുടെ നെഞ്ചിലെ തീ കൊണ്ട് ചാമ്പലാവും.
പൊലീസിനു വീഴ്ച പറ്റി എന്ന പതിവ് മറുപടിയുമായി വരും ഓട്ട ചങ്കൻ.
ജങ്ങൾക്കാണു വീഴ്ച പറ്റിയത്..കഴിഞ്ഞ തെരഞ്ഞെടുപ്പിൽ..












Click it and Unblock the Notifications