Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാള സിനിമയില്ലെങ്കില്‍ ഒരു സിനിമയും വേണ്ട,അന്യഭാഷ ചിത്രങ്ങളുടെ പ്രദര്‍ശനം തടയും;യൂത്ത് കോണ്‍ഗ്രസ്

മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാതെ അന്യഭാഷ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളിലെ പ്രദര്‍ശനം തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസ് അറിയിച്ചു.

തിരുവനന്തപുരം: സിനിമാ രംഗത്തെ പ്രതിസന്ധി തുടരുന്നതിനിടെ തീയേറ്റര്‍ ഉടമകള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്. മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാതെ അന്യഭാഷ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളിലെ പ്രദര്‍ശനം തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസ് അറിയിച്ചു.

സിനിമാ സമരം പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. മലയാള സിനിമ വ്യവസായത്തെ തകര്‍ക്കാനുള്ള നീക്കമാണ് സമരത്തിന് പിന്നിലുള്ളത്. മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാതെ ഇതരഭാഷ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു

സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു

സിനിമാ സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസ് അഭിപ്രായപ്പെട്ടത്.

അന്യഭാഷ ചിത്രങ്ങളുടെ പ്രദര്‍ശനം തടയും...

അന്യഭാഷ ചിത്രങ്ങളുടെ പ്രദര്‍ശനം തടയും...

മലയാള സിനിമ പ്രദര്‍ശിപ്പിക്കാതെ അന്യഭാഷ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും, തീയേറ്ററുകളിലെ അന്യഭാഷ ചിത്രങ്ങള്‍ തടയുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

എ ക്ലാസ് തീയേറ്ററുകളും അടച്ചിടും?

എ ക്ലാസ് തീയേറ്ററുകളും അടച്ചിടും?

നിര്‍മ്മാതാക്കളും തീയേറ്റര്‍ ഉടമകളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകത്തതിനാല്‍ സംസ്ഥാനത്തെ എ ക്ലാസ് തീയേറ്ററുകളും അടച്ചിടാനാണ് തീരുമാനമെന്നാണ് അറിയുന്നത്.

പ്രതിസന്ധി രൂക്ഷം...

പ്രതിസന്ധി രൂക്ഷം...

തങ്ങളുടെ നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ നിര്‍മ്മാതാക്കളും തീയേറ്റര്‍ ഉടമകളും തയ്യാറാകത്തതിനാല്‍ സിനിമാ രംഗത്തെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.

ലിബര്‍ട്ടി ബഷീറിനെതിരെ ബി ക്ലാസ് തീയേറ്ററുടമകള്‍

ലിബര്‍ട്ടി ബഷീറിനെതിരെ ബി ക്ലാസ് തീയേറ്ററുടമകള്‍

സമരം അവസാനിക്കാത്തതിന് കാരണം ലിബര്‍ട്ടി ബഷീറിന്റെ പിടിവാശിയാണെന്നാണ് ബി ക്ലാസ് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+